0%

Chapter Title : ആഷ്‌ലിൻ 3 [Jobin James] [Climax]

Author : Jobin Read All Parts 1.2K
എടുത്തു നെറ്റ്‌വർക്ക് കണക്ട് ആവാൻ. ഓൺ ആയ ഉടനെ മൊബൈൽ ഡാറ്റാ ഓൺ ആക്കി, വാട്സ്ആപ്പ് മെസ്സേജുകൾ തുടർച്ചയായി വരുന്നുണ്ട്. ഒരു മിനിറ്റ് കാത്തു നിന്ന ശേഷം ഞാൻ വീണ്ടും വാട്സ്ആപ്പ് തുറന്ന് നോക്കി. ആഷ്‌ലിൻ അവിടെ എത്തിയ ഉടനെ അയച്ച മെസ്സേജ് ഉണ്ട്, എന്റെ ഫ്ലൈറ്റ് ലാൻഡ് ആയ ഉടനെ അവൾ അയച്ച എത്തിയോ എന്ന അടുത്ത മെസ്സേജും ഉണ്ട്. ഞാൻ ആഷ്‌ലിന്റെ നമ്പർ ഡയൽ ചെയ്തു. "ഹലോ" "ഹലോ" "ആഷ്‌ലിൻ.. ഇതാണ് പുതിയ നമ്പർ" "ഓകെ.. ഞാൻ സേവ് ചെയ്യാം" "മ്മ്" "മ്മ്" "ഞാൻ വിളിക്കാം" "മ്മ്" ഒരു മൂളൽ മാത്രം മറുപടി
ഞാൻ ഫോൺ കട്ട്‌ ചെയ്തു.. എന്റെ മനസ്സിൽ അവളോടുള്ള സ്നേഹത്താൽ കൂടുതൽ ഈഗോ ആണെന്ന് എനിക്കിപ്പോ തോന്നുന്നു. മനസ്സ് തുറന്ന് സംസാരിക്കാൻ പോലും എന്റെ ഈഗോ എന്നെ അനുവദിക്കുന്നില്ല. ഒന്ന് നേരിട്ട് കണ്ടാൽ, ഒന്നു കെട്ടി പിടിച്ചാൽ തീരാവുന്ന പിണക്കം മറ്റേതെക്കൊയോ തലങ്ങളിൽ എത്തിയിരിക്കുന്നു. എന്റെ ഈഗോ എത്രയോ വലുതായിരിക്കുന്നു. എന്താ ഞാൻ ചെയ്യേണ്ടത് എന്നെനിക്ക് വ്യക്തമായിട്ട് അറിയാം പക്ഷെ ചെയ്യാൻ ഞാൻ ഒരുക്കമല്ല, എന്ത് കൊണ്ട് എനിക്കുത്തരമില്ല… ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു, നേരത്തെ കൂട്ടുകാരനെ വിളിച്ചു പറഞ്ഞത് പ്രകാരം അവൻ ബുക്ക്‌ ചെയ്ത കാർ ഞാൻ പോയി ഡെലിവറി എടുത്തു. പുതിയ മോഡൽ റെഡ് കളർ പോളോ. സ്ഥാപനം തുടങ്ങാനായി എടുത്ത മുറി പോയി കാണാനും അതിന്റെ ഇന്റീരിയർ വർക്ക്‌ ചെയ്യാനും ഒക്കെ ആയി തിരക്കായിരുന്നു പിന്നീടുള്ള ദിവസങ്ങൾ. ആഷ്‌ലിനെ കൊണ്ട് ഇന്റീരിയർ ചെയ്യിക്കണം എന്നായിരുന്നു എന്റെ

💬 Comments

View all comments