Chapter Title : ആഷ്ലിൻ 3 [Jobin James] [Climax]
ആദ്യത്തെ തീരുമാനം, പക്ഷെ അവളോടൊന്ന് സംസാരിക്കാൻ പോലും ബുദ്ധിമുട്ടുന്ന ഞാനെങ്ങനെ ഇതിന് വേണ്ടി അവളെ വിളിക്കും.
ഒരാഴ്ചക്കുള്ളിൽ പണി എല്ലാം പൂർത്തി ആയി, സ്റ്റാഫ് റിക്രൂട്ടിങ് ഇതിനിടയിൽ തന്നെ നടത്തുന്നുണ്ടായിരുന്നു. അറിയാവുന്നവരും കഴിവുള്ളവരും ഉൾപ്പെടുന്ന ഒരു കൊച്ചു ടീം.
ആഷ്ലിന്റെ കാര്യം അമ്മയോട് പറയണം എന്ന് പലകുറി ആലോചിച്ചതാണ്. സമയം ആവട്ടെ എന്ന് വിചാരിച്ചു നീണ്ടു പോയി.
അടുത്ത ദിവസം ആഷ്ലിൻ എന്നെ വിളിച്ചു, എന്തോ തിരക്കിൽ ആയത് കാരണം ഒന്നും ഞാൻ സംസാരിച്ചില്ല തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു കട്ട് ആക്കി. സത്യത്തിൽ എനിക്കവളോട് ഒന്നും സംസാരിക്കാനില്ല, ഫോൺ പിടിച്ചു സംസാരിക്കാത്തെ ഇരിക്കാൻ വേണ്ടി എന്തിനാ.
കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ ഇങ്ങനെ തന്നെ ആയിരുന്നു. മനസ്സിലുള്ളത് പറയാൻ ഞാൻ ശ്രെമിച്ചെങ്കിലും വാക്കുകൾ എന്റെ ചങ്കിൽ തന്നെ തടഞ്ഞു പോയി ഒരു വാക്ക് പോലും പുറത്ത് വന്നില്ല.
അപ്പുറത്തും മൗനം മാത്രം.. മിനിറ്റുകളോളം ഞങ്ങൾ ഫോണും പിടിച്ചു അങ്ങനെ ഇരുന്നു കാണും.
എന്താ എനിക്കവളോട് സംസാരിക്കാൻ പറ്റാത്തെ.. മണിക്കൂറുകളോളം സംസാരിച്ചാലും മടുക്കാത്ത ഞങ്ങൾക്ക് മിനുട്ടുകൾ സംസാരിക്കാൻ പോലും വാക്കുകൾ കിട്ടുന്നില്ല. എനിക്കവളെ മടുത്തോ..
റൂമിൽ നിന്ന് ഞാൻ പുറത്തേക്ക് ഇറങ്ങി, അമ്മ ഹാളിൽ ഇരുന്നു എന്നെ തന്നെ ആണ് നോക്കുന്നത്. അമ്മക്ക് മുഖം കൊടുക്കാതിരിക്കാൻ പരമാവധി ശ്രെമിച്ചു. നാട്ടിലെത്തിയതിനു ശേഷം ശെരിക്ക് സംസാരിച്ചിട്ടില്ല അമ്മയോട്. ആരോടും സംസാരിച്ചിട്ടില്ല എന്ന് വേണം പറയാൻ. നാട്ടിലെ സുഹൃത്തുക്കളെ ഇത് വരെ നേരിൽ കണ്ടിട്ടില്ല, ഫോൺ വിളിച്ചാൽ ഒന്നോ രണ്ടോ വാക്കിൽ സംസാരം അവസാനിപ്പിക്കാൻ ഞാൻ ശ്രെമിക്കും. വാട്സ്ആപ്പ് തുറന്നാൽ അവളുടെ
💬 Comments
View all comments