0%

Chapter Title : ആഷ്‌ലിൻ 3 [Jobin James] [Climax]

Author : Jobin Read All Parts 438
പോയത് പോലെ, ആരോ സ്‌ട്രെച്ചറിൽ കിടത്തി ആംബുലൻസിൽ നിന്ന് പുറത്തേക്ക് ഇറക്കുന്നു, സൈറൺ ശബ്ദം കേൾക്കനുണ്ട്. തലക്കുള്ളിൽ ഒരു മുഴക്കം കൂടെ അകമ്പടി ആയി കേൾക്കാം.. വീണ്ടും എന്റെ ഓർമ മറഞ്ഞു.. **** "നീ കൈ കുറച്ചൂടെ നിവർത്തി പിടി, ഫോട്ടോ ഒക്കെ ഞാൻ എടുത്തോളാം നീ മര്യാദക്ക് പോസ് ചെയ്താ മതി" ഫോട്ടോ എടുക്കാൻ വേണ്ടി നിർദ്ദേശം കൊടുത്തു് ഞാൻ ആഷ്‌ലിനടുത്തേക്ക് നടന്നു. അനങ്ങുന്നില്ല, കാലുകൾ മുന്നോട്ട് നീങ്ങുന്നില്ല.. ഞാൻ ആഷ്‌ലിനു നേരെ കൈകൾ നീട്ടുന്നുണ്ട് പക്ഷെ അവളെന്നെ കാണുന്നില്ല.. ആഷ്‌ലിൻ.. ആഷ്‌ലിൻ.. ഞാൻ തൊണ്ട പൊട്ടുമാറുച്ചത്തിൽ അവളെ വിളിക്കുന്നുണ്ട് പക്ഷെ അവളെന്നെ കേൾക്കുന്നില്ല..
എന്റെ കൈയിൽ ഒരു ഭാരം അനുഭവപെടുന്നു.. ഒരു നനവും.. ഞാൻ കണ്ണ് തുറന്നു.. എന്റെ മുകളിൽ ആകാശമല്ല, നേരെ നോക്കിയ ഞാൻ കണ്ടത് ആഷ്‌ലിനെ അല്ല ഒരു ഡോർ മാത്രം അതടഞ്ഞു കിടക്കുന്നു.. എന്റെ കയ്യിലെ ഭാരം ഓർത്ത് ഞാൻ ചെരിഞ്ഞു നോക്കാൻ ശ്രെമിച്ചു ഇല്ല ആവുന്നില്ല. എന്റെ കഴുത്തു ചെരിച്ചു നോക്കാൻ പോലും എനിക്കാവുന്നില്ല. എന്റെ അനക്കം കണ്ടത് കൊണ്ടാവാം എന്റെ അരികിലെ കസേരയിൽ ഇരുന്ന അമ്മ എഴുന്നേറ്റ് എന്റെ മുഖത്തേക്ക് നോക്കി. മുഖത്ത് സന്തോഷവും സങ്കടവും നിറഞ്ഞു നിൽക്കുന്നു. അമ്മ ചിരിക്കുന്നുണ്ട് അതെ സമയം കണ്ണ് രണ്ടും നിറഞ്ഞൊഴുകുന്നു. തിരിച്ചു ചിരിക്കാൻ എനിക്കാവുന്നില്ല, കണ്ണ് അല്ലാതെ മറ്റൊന്നും എന്റെ ഇഷ്ടപ്രകാരം ചലിപ്പിക്കാൻ എനിക്കാവുന്നില്ലായിരുന്നു. അമ്മേ എന്ന് വിളിക്കാൻ ഞാൻ ശ്രെമിച്ചു. എന്റെ മുഖത്തു വെച്ചിരിക്കുന്ന ശ്വസന സഹായിയും വായിലൂടെയും മൂക്കിലൂടെയും ഇട്ടിരിക്കുന്ന ട്യൂബുകളും എന്നെ സംസാരിക്കാൻ അനുവദിക്കുന്നില്ലായിരുന്നു. വേദന കാരണം സംസാരിക്കാൻ ശ്രെമിക്കുന്നത് ഞാൻ ഉപേക്ഷിച്ചു. "മോളെ" അമ്മ ആരെയോ വിളിക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്. എന്റെ കയ്യിലെ ഭാരം കുറഞ്ഞതു പോലെ,  എന്നെ ആരോ തലയുയർത്തി നോക്കുന്നു. എനിക്കറിയാം ഈ മുഖം.. ഇത്.. ആഷ്‌ലിൻ.. ഇവളിവിടെ.. എപ്പോ വന്നു.. എനിക്കൊന്നും മനസിലായില്ല.. ആക്‌സിഡന്റ് ആയി മണിക്കൂറുകൾക്കുള്ളിൽ അവളെങ്ങനെ ഇവിടെത്തി. ബ്രേക്ക്‌ അപ്പ്‌ ആയെന്ന് പറഞ്ഞിട്ട് ഇപ്പോ എന്താ.. എനിക്ക് സന്തോഷമാണോ അതോ മറ്റെന്തെങ്കിലും ആണോ മനസ്സിലാവുന്നില്ല.. എന്തെങ്കിലും ഓർത്തെടുക്കാൻ ശ്രെമിക്കുന്തോറും എന്റെ വേദനകൾ കൂടുന്ന പോലെ... ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വീണു പോയി.. നേർത്ത ശബ്ദത്തിൽ ഉള്ള ഒരു പാട്ട് കേട്ടാണ് പിന്നെ ഞാൻ കണ്ണ് തുറന്നത്. ഈ പാട്ടെനിക്ക് ഓർമയുണ്ട്.. എന്റെ കഴുത്ത് ചലിപ്പിക്കാൻ എനിക്കാവുന്നുണ്ട്, ട്യൂബ് എല്ലാം മാറ്റിയിരിക്കുന്നു.

💬 Comments

View all comments