0%

Chapter Title : ആഷ്‌ലിൻ 3 [Jobin James] [Climax]

Author : Jobin Read All Parts 439
ഞാനെന്റെ ശരീരത്തെ മൊത്തമൊന്ന് നോക്കി.. എന്റെ വലതു കാൽ പ്ലാസ്റ്റർ ഇട്ടേക്കുന്നു.. തലയിൽ വലിയൊരു കെട്ടുണ്ടെന്ന് വേദന വെച്ച് ഞാൻ മനസ്സിലാക്കി. പതിയെ കൈ ഉയർത്തി നോക്കി, വലതു കയ്യിൽ മരുന്നു കേറ്റാനായി കുത്തിയിരിക്കുന്ന സൂചി, ഇടത് കൈ പത്തിക്ക് മീതെ ടേപ്പ് ഒട്ടിച്ചിട്ടുണ്ട്. എല്ലാം കൊണ്ടും സഹിക്കാൻ പറ്റാത്ത വേദന. ഒന്നെഴുന്നേറ്റ് ഇരുന്നാൽ കൊള്ളാമെന്നു തോന്നി. സഹായത്തിന് ആരെങ്കിലും ഉണ്ടോ എന്നോ മുറിക്ക് ചുറ്റും ഞാൻ നോക്കി. ബെഡിനരികെ കസേരയിൽ കണ്ണടച്ചു ഇരിക്കുന്നു ആഷ്‌ലിൻ. അവളുടെ മടിയിൽ ഇരിക്കുന്ന ഫോണിൽ നിന്നാണ് നേർത്ത സ്വരത്തിൽ ഉള്ള പാട്ട് കേൾക്കുന്നത്. ഞാൻ എഴുന്നേറ്റു ഇരിക്കാൻ ശ്രെമിക്കുന്നുണ്ട് പക്ഷെ പറ്റുന്നില്ല. ഞാൻ അവളെ വിളിക്കാൻ തന്നെ തീരുമാനിച്ചു. "ആഷ്.." ശബ്ദം മുഴുവൻ പുറത്തു വന്നില്ല. പക്ഷെ കണ്ണുകൾ ഉയർത്തി എന്നെ നോക്കി, വിടർന്ന കണ്ണുകളോടെ അവളെന്നെ നോക്കി ചിരിച്ചു. ആദ്യമായി സംസാരിച്ച കുട്ടിയെ നോക്കുന്ന അമ്മയെ പോലെ ആണ് അവളെ കണ്ടപ്പോ എനിക്കു തോന്നിയത്. അത്രക്ക് സന്തോഷം ആ മുഖത്തപ്പോൾ ഉണ്ടായിരുന്നു. ഇത്രേം ഒക്കെ സ്നേഹം ആയിട്ടാണോ ബ്രേക്ക്‌ അപ്പ്‌ ആവാമെന്ന് പറഞ്ഞെ.
"എനിക്ക് എഴുന്നേറ്റു ഇരിക്കണം" ഞാൻ എഴുനേൽക്കാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു. "വേണ്ട വേണ്ട, ഞാൻ നഴ്സിനെ വിളിക്കാം" അവൾ മുറിയിൽ നിന്ന് പുറത്തേക്ക് ഓടി. ഞാൻ മുറി മുഴുവൻ നോക്കി. അത്യാവശ്യം വലിയ മുറി ആണ്, എസിയും ചുമരിൽ ആയി ഒരു എൽസിഡി ടീവിയും ഒക്കെ ഉണ്ട്. അധിക സമയം ആയില്ല ഒരു നേഴ്സ് അകത്തേക്ക് വന്നു, ചിരിച്ചു കൊണ്ട് എന്നോട് ഓരോന്ന് ചോദിക്കുന്നുണ്ട്. ഞാൻ തല ആട്ടി കൊണ്ട് മാത്രം മറുപടി പറഞ്ഞു. ആഷ്‌ലിനോടും എന്തോക്കെയോ പറയുന്നു. രണ്ടു പേരും ചിരിക്കുന്നുമുണ്ട്, ഇവര് വല്ല്യ ഫ്രണ്ട്‌സ് ആണെന്ന് തോന്നുന്നു. ഒരു മനുഷ്യൻ അനങ്ങാൻ വയ്യാണ്ടായി ബെഡിൽ കിടക്കുമ്പോ നോക്കി ചിരിക്കാൻ എങ്ങനെ മനസ്സ് വരുന്നു മിസ്റ്റർ. ട്രിപ്പ്‌ മാറ്റി ഇട്ട് അവര് പോയി ആഷ്‌ലിൻ എന്റെ അരികിൽ തന്നെ നിൽക്കുന്നുണ്ട്. അമ്മയെ കണ്ടില്ലലോ ആഷ്‌ലിനോട് ചോദിക്കാമെന്ന് വെച്ചു. "അമ്മ?" സംസാരിക്കാൻ ഞാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ട്. "വൈകുന്നേരം പോയി, രാവിലേ വരും" അവളെന്റെ അരികിലേക്ക് ഇരുന്നു. "മ്മ്" ട്രിപ്പ്‌ ട്യൂബ് ഇട്ടേക്കുന്ന എന്റെ വലത് കൈ അവൾ കൈ വെള്ളയിൽ എടുത്തു. "എന്നോട് ദേഷ്യമുണ്ടോ?" "എന്തിന്?" അവൾക്ക് ഞാൻ മുഖം കൊടുത്തില്ല. "ആ മെസ്സേജ് അയച്ചതിനു" അവൾ വീണ്ടും

💬 Comments

View all comments