Chapter Title : ആഷ്‌ലിൻ 3 [Jobin James] [Climax]
ചോദിച്ചു.
"നീ സത്യമല്ലേ പറഞ്ഞത്, അപ്പൊ ഞാൻ എന്തിനാ ദേഷ്യപെടുന്നേ" എത്ര വേദന ആണെങ്കിലും അത് പറഞ്ഞു എന്റെ കൈ വേർപ്പെടുത്തി അവളുടെ മുഖത്തേക്ക് നോക്കി.
"അപ്പൊ അത്രേ ഉള്ളു" അവളുടെ വിടർന്ന കണ്ണുകളിൽ നനവ് പടരാൻ തുടങ്ങിയ പോലെ എനിക്കു തോന്നി.
"അതെ" കുറച്ച് സങ്കടപെടട്ടെ എന്നെ നല്ലോണം സങ്കടപെടുത്തിയതല്ലേ.
അവളൊന്നും മിണ്ടിയില്ല.. നിശബ്ദത വീണ്ടും ആ മുറിയിൽ നിറഞ്ഞു.. പിന്നെ ഞങ്ങൾ ഒന്നും സംസാരിച്ചില്ല, അവൾ തിരിച്ചു കസേരയിലേക്ക് ഇരുന്നു.. മുഖം കുനിച്ചു എന്തോ ആലോചിച്ചു കൊണ്ടിരിക്കുന്ന പോലെ. പിന്നെ എന്തോ തീരുമാനമെടുത്ത പോലെ തല ഉയർത്തി എന്നെ നോക്കി എഴുന്നേറ്റു ഡോറിനടുത്തേക്ക് നടന്നു.. അവളുടെ പ്രവർത്തികൾ നോക്കി കിടന്ന ഞാൻ എപ്പോഴോ വീണ്ടും മയങ്ങി പോയി.
രാവിലെ ചെറിയ ശബ്ദത്തിൽ ഉള്ള സംസാരം കേട്ട് കൊണ്ടാണ് ഉണർന്നത്. അമ്മയും ആഷ്‌ലിനും ആണ്, ആഷ്‌ലിൻ കയ്യിൽ ഹാൻഡ് ബാഗ് എടുത്ത് പോവാൻ നിൽക്കുകയാണ് അമ്മ അവളോട് എന്തോ പറയുന്നുണ്ട്.
ഞാൻ അവരെയും നോക്കി കിടന്നു, ഒന്നും മിണ്ടിയില്ല. ആഷ്‌ലിൻ എന്നെ ഒന്നും കൂടെ നോക്കി, എന്നോടെന്തൊക്കെയോ പറയാൻ ഉള്ളത് പോലെ ആണ് അവളുടെ മുഖം. കർചീഫ് കൊണ്ട് കണ്ണ് ഒപ്പി അവളമ്മയെ കെട്ടിപിടിച്ചു. എന്നോട് ഒന്നും പറഞ്ഞില്ല തിരിഞ്ഞു പുറത്തേക്ക് നടന്നു..
അമ്മ എന്റെ അടുത്തേക്ക് നടന്നു വന്നു. "നിനക്കാ കുട്ടിയോട് കുറച്ചൂടെ മര്യാദക്ക് ഒക്കെ സംസാരിച്ചു കൂടെ? എത്ര ദിവസായ് നിനക്ക് കാവലിരിക്കാൻ തുടങ്ങിയിട്ടെന്ന് അറിയോ? രാത്രിയെന്നോ പകലെന്നോ ഇല്ലാതെ. എന്നിട്ട് കണ്ണു തുറന്നപ്പോ ആ കുട്ടിയെ കരയിച്ചു പറഞ്ഞയച്ചു"
അമ്മ എന്തൊക്കെ ആണ് പറയണേ, ഞാൻ എന്താ മര്യാദകേട് കാണിച്ചത്. അവളെന്നോട് കാണിച്ചതെന്താണെന്ന് അമ്മക്ക് അറിയാത്തത് കൊണ്ടാ.
"അമ്മ എന്താ ഉദേശിച്ചേ എത്ര ദിവസമായി കാവലിരിക്കാൻ തുടങ്ങിയിട്ടെന്ന് പറഞ്ഞല്ലോ?"
"അപ്പൊ ഒന്നും ഓർമ ഇല്ലാലെ.. മോനോടൊന്നും പറഞ്ഞുമില്ല അല്ലെ, പറയില്ല.. ഒന്നിനും പരാതി ഇല്ല എന്റെ മോൾക്ക്" അമ്മ കണ്ണ് തുടച്ചു കൊണ്ടാണ് പറഞ്ഞത്.
എന്റെ മോളോ.. അത് പറഞ്ഞു അമ്മ എന്തിനാ കരയണെ, അമ്മ എന്ന് മുതലാ ഇത്രക്ക് ഡ്രമാറ്റിക് ആയത്. ഇവിടെ എന്തൊക്കെയാ നടക്കണേ.. ഞാൻ എത്ര ദിവസായി ഈ കിടപ്പ് തുടങ്ങിയിട്ട് 2 ദിവസമോ?
"അമ്മ പറഞ്ഞില്ല ഞാൻ എത്ര ദിവസായി ഇവിടെ?"
"15 ദിവസം" അമ്മ എന്റെ അരികിലേക്ക് ഇരുന്നു.
എന്റെ ബോധം വീണ്ടും പോവുമെന്ന് തോന്നി.. 15 ദിവസായിട്ട്
💬 Comments
View all comments