0%

Chapter Title : ആതിരയുടെ പൂങ്കാവനം [ഗില്ലി ബാല]

Author : Gilli Bala Read All Parts 24.2K

"അതൊക്കെ പോട്ടെടാ. നീ ആതിരയുടെ ഫോട്ടോ കണ്ടിട്ട് അവളെ കുറിച്ച് പാവമാണെന്നൊക്കെ പറഞ്ഞല്ലോ. പക്ഷേ നീ ഒരുകാര്യം ആലോചിച്ചു നോക്കിയോ? നീ വന്ന കാര്യം പോലും അവൾക്കറിയില്ല. നാളെ നീ അവളുടെ മുന്നിൽ ചെല്ലുമ്പോൾ അവൾ എങ്ങനെയൊക്കെ റിയാക്ട് ചെയ്യുമെന്ന് എനിക്ക് കാണണം. ചിലപ്പോൾ നിനക്ക് കണക്കിന് കിട്ടും."

​ഞാൻ: (ചിരിച്ചുകൊണ്ട്) "എടാ പട്ടി, അവൾ എന്നെ 'മഹിയേട്ടാ' എന്നൊക്കെയാ വിളിക്കുന്നത്. നീ പേടിപ്പിക്കുന്നത് പോലെ അത്ര വലിയ വില്ലത്തിയൊന്നും ആവില്ല അവൾ. അല്ലെങ്കിലും നിന്നെ അവൾ പേടിപ്പിച്ചു നിർത്തുന്നതിന്റെ സുഖം വേറെയായിരിക്കും. അതാ നീ ഇങ്ങനെയൊക്കെ പറയുന്നത്."

​ടോണി: (അല്പം ഫിറ്റായിത്തുടങ്ങിയ ശബ്ദത്തിൽ) "നീ നാളെ കാണാൻ ഇരിക്കുന്നതേയുള്ളൂ. അവളെ വളച്ചെടുക്കാൻ ഞാൻ പെട്ട പാട് എനിക്കറിയാം. അത്രയെളുപ്പത്തിൽ ആരെയും വിശ്വസിക്കുന്ന കൂട്ടത്തിലല്ല. എന്തായാലും നിന്റെ കയ്യിലുള്ള വിദേശി ഇപ്പോൾ എടുക്കണ്ട. ഈ കള്ള് തീർത്തിട്ട് നമുക്ക് രാത്രിയിൽ അത് മൂച്ചിന് എടുക്കാം."

​മദ്യത്തിന്റെ ലഹരി തലയ്ക്ക് പിടിച്ചു തുടങ്ങിയപ്പോൾ ഞങ്ങളുടെ സംസാരം ആതിരയിൽ നിന്നും പണ്ട് സ്കൂളിൽ പഠിച്ച കാര്യങ്ങളിലേക്ക് വഴിമാറി. ആ തണുത്ത വൈകുന്നേരം മദ്യത്തിന്റേയും സൗഹൃദത്തിന്റേയും ലഹരിയിൽ അലിഞ്ഞു ചേർന്നു. രമ്യയുടെ അഭാവം ഉണ്ടാക്കിയ നിരാശ പതുക്കെ പതുക്കെ ആ കള്ളിൽ മുങ്ങിപ്പോയി.

​ഞാൻ: "നാളെ എന്തായാലും നിന്റെ വീട് വരെ വരണമല്ലോ. അവിടെ ചെല്ലുമ്പോൾ ഈ കള്ളിന്റെ മണം ഒക്കെ മാറ്റി നല്ല കുട്ടപ്പനായിട്ട് വേണം പോകാൻ. അല്ലെങ്കിൽ നിന്റെ കെട്ടിയവൾ എന്നെ അവിടെ നിന്ന് ഇറക്കി വിടും."

​ടോണി: "അതൊക്കെ നമുക്ക് സെറ്റാക്കാം. നീയിപ്പോ ഈ അടി നിർത്തിയിട്ട്

💬 Comments

View all comments