Chapter Title : ആത്മബന്ധം [Neethu]
ഇല്ല .വണ്ടിയില്ലാതെ എങ്ങനെ നിന്നെ ഡ്രൈവർ ആയി കൂടെ നിർത്തും .
ഇക്ക എന്തൊക്കെയാണ് പറയുന്നത്
സത്യം ....സത്യം മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളു
ഇത്രയധികം കടം വരാൻ എന്തുണ്ടായി
ജീവിതത്തിൽ ഒരുപാടാഗ്രഹങ്ങൾ എനിക്കുണ്ടായിരുന്നു അതിൽ ഒരെണ്ണം ഒഴികെ മറ്റെല്ലാം ഞാൻ സാധിച്ചു . ആഗ്രഹങ്ങൾ സാധിക്കാൻ പണം അത്യാവശ്യമാണ് .അതിനായി ഞാൻ സമ്പാദിച്ചു .പല വഴിവിട്ട കാര്യങ്ങളും ഞാൻ ചെയ്തിട്ടുണ്ട് .അതുവച്ചു കുടുംബം പുലർത്തുന്നത് ശരിയല്ല .ഞാൻ നേരായ മാർഗത്തിൽ സമ്പാദിച്ചതെല്ലാം എന്റെ മക്കളുടെ പേരിലാണ് .എന്റെ പേരിലുള്ളത് മുഴുവൻ ഞാൻ വഴിവിട്ടു ഉണ്ടാക്കിയതാണ് .കാസിനോ കളിച്ചും അനധികൃത കച്ചവടം നടത്തിയും സമ്പാദിച്ചവ ഒരുനാൾ അതെല്ലാം എനിക്ക് നഷ്ടമാകുമെന്ന് എനിക്കറിയാമായിരുന്നു .ഇന്നി എസ്റ്റേറ്റ് വിറ്റാൽ എന്റെ കടം കഴിച്ചു ബാക്കി ഉള്ള കാശ് മതി എനിക്കും കുടുംബത്തിനും സുഗമായി ജീവിക്കാൻ പക്ഷെ ഞാൻ അത് ചെയ്യില്ല .നിനക്ക് മാത്രമേ ഞാൻ ഒന്നും തരാത്തതുള്ളൂ നീ ഒന്നും ഇതുവരെ ആവശ്യപെട്ടിട്ടുമില്ല എന്റെ കൂടെ ഉണ്ടായിരുന്നവർ മുഴുവൻ സ്നേഹിച്ചത് എന്നെയല്ല എന്റെ പണത്തെയാണ് അതെനിക്കറിയാം .അതെന്റെ ആഗ്രഹമായിരുന്നു ഞാൻ ഒരുപാടാഗ്രഹിച്ചിരുന്നു ഒരിക്കൽ നാടുമുഴുവൻ അടക്കി ഭരിക്കുന്ന കാലത്തെകുറിച്ചു .അത് ഞാൻ നേടി ഞാനില്ലാതെ ഞാൻ പറയാതെ ഒന്നും നടക്കാത്ത ഒരു കാലം നമ്മുടെ നാട്ടിൽ ഉണ്ടായില്ലേ .അതിനെല്ലാം പണം തന്നെ വേണ്ടേ .സിനിമ എടുത്തു സമ്പാതിക്കാനല്ല ഞാൻ കൊച്ചിയിൽ പോയത് എനിക്കറിയാമായിരുന്നു അവർ എന്നെ പറ്റിക്കുകയായിരുന്നു എന്റെ ലക്‌ഷ്യം ഒരുപാടുപേർ കൊതിച്ച സ്വപ്നി സുന്ദരി കാവ്യ ആയിരുന്നു ഞാൻ നേടി പക്ഷെ അതിനായി എനിക്ക് ചെലവാക്കേണ്ടി വന്നത്ഒരുപാട് ലക്ഷങ്ങൾ ആണ്
💬 Comments
View all comments