0%

Chapter Title : ആത്മസഖി 2 [ജിബ്രീൽ]

Author : Kambikathakal Read All Parts 349

ആത്മ സഖി 2

Aathma Sakhi Part 2 | Author : Jibril

[ Previous Part ] [ www.kkstories.com]


ആദ്യ ഭാഗം വായിക്കാത്തവരും അത് മറന്നു പോയവരും അത് വായിച്ചതിനു ശേഷം ഈ ഭാഗം വായിക്കണമെന്ന് അപേക്ഷിക്കുന്നു


സലു ഒരു ദീർഘ നിശ്വാസം വലിച്ചു വിട്ട് ലൈബ്രറിയിലേക്ക് കയറി

മിന്നു കാണിച്ചു തന്ന ഭാഗത്തേക്ക് പോയി

ഷെൽഫിന്റെ ഏറ്റവും മുകളിലെ പുസ്തകം എടുക്കാനായി ഒരു കേസേരയിട്ട് കേറി

ബുക്ക് കൈയ്യിൽ എടുത്തപോഴാണ് ഷെൽഫിന്റെ അപ്പുറത്ത് നിൽക്കുന്ന സനയെ അവൻ കണ്ട് അവൻ്റെ കണ്ണുകൾ വിടർന്നു

തുടരുന്നു.......

എതോ ഒരു പുസ്തകം നിന്നു കൊണ്ട് തന്നെ വായിക്കുകയായിരുന്നു ഇടക്കിടക്ക് ചിരിക്കുന്നുമുണ്ട്

“ഹലോ ...... ”സലു വിളിച്ചു

സന ഒന്നു ഞെട്ടി ചുറ്റും നോക്കി

“അവിടെയല്ല ...... ഇവിടെ ” അവൻ മുകളിൽ നിന്നും കൈ കാട്ടി

“തനിക്ക് ചിരിക്കാനൊക്കെ അറിയോ...” അവന്റെ ഇളം വെള്ള മുഖത്ത് പുഞ്ചിരി


മറുപടിയായി അവളും ഒന്ന് പുഞ്ചിരിച്ചു

“ഹാവൂ ഇപ്പോ സമാദാനമായി താൻ കരയുന്നത് കണ്ടിട്ട് ഒരു സമാദാനമുണ്ടായി രുന്നില്ല” അവന്റെ മുഖത്തെ ചിരി കുറച്ചു കൂടി വലുതായി

“അപ്പോ ശരി ....... ” എന്നു പറഞ്ഞവൻ താഴെയിറങ്ങി വാതിലിന്റെ അടുത്തേക്ക് നടന്നു

“ലൈബ്രറിയിൽ സന ഉണ്ടായിരുന്നു .....” ബുക്കുമായി തിരിച്ചു ക്ലാസിലേക്ക് നടക്കുന്നതിനിടയിൽ സലു മിന്നുവിനോട് പറഞ്ഞു

“ഏത് സന......”

“അന്ന് ഫ്രഷേഴ്സ് ഡേക്ക് കരഞ്ഞില്ലേ ആ കുട്ടി ”

“എന്നിട്ട് നീ ഇന്നും അവളോട് സോറി പറഞ്ഞോ ” മിന്നു പൊട്ടി ചിരിച്ചു കൊണ്ട്

💬 Comments

View all comments