Chapter Title : ആവനാഴി അധ്യായം 1 : ഗാണ്ഡീവം
ബെഞ്ചേഴ്സ് ആവണം അർജുന് മൊത്തം കുത്തിയത്.
ലക്ഷ്മി നാടകീയമായി നെഞ്ചത്ത് കൈവെച്ചു. “ജനാധിപത്യം മരിച്ചു." എന്ന് ആഹ്വാനം ചെയ്തു പ്രേതിഷേധ പ്രകടനം എന്ന് പറഞ്ഞു വാളാൽപടയുമായി കാന്റീനിലേക്ക് ഒരു ധർണ ചെയ്തു.
അടുത്ത ആഴ്ച ഫ്രഷേഴ്സ് ഓറിയന്റേഷൻ.
ഓഡിറ്റോറിയം നിറഞ്ഞു.
സീനിയർമാർ ഓരോ പരിപാടികളും നടത്തി.
ഗാനങ്ങൾ.
നൃത്തങ്ങൾ.
സ്കിറ്റുകൾ.
ഒടുവിൽ ഒരു ഗെയിം.
പുതിയ വിദ്യാർത്ഥികളെ സ്റ്റേജിലേക്ക് വിളിച്ചു.
നിർഭാഗ്യവാശാൽ അർജുനും തെരഞ്ഞെടുക്കപ്പെട്ടു.
“എന്റെ ജീവിതത്തിൽ ഞാൻ ആരെയും ഉപദ്രവിച്ചിട്ടില്ല," അർജുൻ അഖിലിനോട് പറഞ്ഞു.
"അതുകൊണ്ടാകും ഇന്ന് തന്നെയിതു സംഭവിക്കുന്നത്."
സ്റ്റേജിൽ അഞ്ചുപേർ.
അതിൽ ലക്ഷ്മിയും.
സീനിയർ വിശദീകരിച്ചു.
"ഓരോരുത്തരും ഒരു സിനിമാ രംഗം അഭിനയം ചെയ്യണം."
ലക്ഷ്മിക്ക് കിട്ടിയത് ഒരു പോലീസ് ഓഫീസറുടെ വേഷം.
അവൾ മൈക്ക് പിടിച്ചു.
"നിങ്ങളെ അറസ്റ്റ് ചെയ്യുന്നു."
സീനിയർ ചോദിച്ചു.
"എന്തിന്?"
"എന്റെ ചായ ആരോ മോഷ്ടിച്ചു."
ലക്ഷ്മി തന്റെ സ്ഥിരം എക്സ്ട്രോവെർട്ട് സ്വഭാവം പുറത്തെടുത്തതും ഓഡിറ്റോറിയം മുഴുവൻ ചിരി.
അർജുന് കിട്ടിയത് ഒരു റൊമാന്റിക് സിനിമാ കഥാപാത്രം.
അവൻ വിയർത്തു.
"ഇതാണ് അവസാനമെന്ന് തോന്നുന്നു." അവൻ തന്നെ പറഞ്ഞു.
“ആ തുടങ്ങിക്കൊ," സീനിയർ പറഞ്ഞു.
അർജുൻ മരവിച്ചുനിന്നു.
“നീ എന്ത് തേങ്ങയാടാ ഈ ചെയ്യുന്നേ?”, “ആരേലും ആ മരപാഴിനെ അവിടുന്ന് രക്ഷിച്ചോണ്ട് പോ” എന്നിങ്ങനെയുള്ള കമെന്റുകൾ വന്നു തുടങ്ങി.
ആ നിമിഷം ലക്ഷ്മി മുന്നോട്ട് വന്നു.
“ആഹാ എന്റെ ചായയും കട്ടിട്ടു നീ ഇവിടെ വന്നു നിൽക്കുവാണല്ലേ ബ്ലഡി റാസ്കൽ. വാടാ ഇവിടെ.”
ഇതും പറഞ്ഞു അവൾ അവന്റെ കോളേറെ പിടിച്ചു വലിച്ചു സ്റ്റേജിൽ നിന്നും കൊണ്ടുപോയി.
💬 Comments
View all comments