0%

Chapter Title : ആവനാഴി അധ്യായം 1 : ഗാണ്ഡീവം

Author : കത്തനാർ Read All Parts 28142

ഓഡിറ്റോറിയം വീണ്ടും ചിരിയിൽ മുങ്ങി.

കയ്യും കാലും അനങ്ങാതെനിൽക്കുന്ന ഈ ദുരവസ്ഥയിൽ രംഗം ഒന്ന് തണുപ്പിച്ച് രക്ഷിക്കാൻ വന്ന ലക്ഷ്മിയെ കണ്ടപ്പോൾ അറിയാതെതന്നെ അർജുൻ ആദ്യമായി അവളെ നോക്കി ചിരിച്ചു.

ഒരു നിമിഷം മാത്രം.

പക്ഷേ അത് അവൾ ശ്രദ്ധിച്ചു.

"ഓഹ്, ഫസ്റ്റ് ബെഞ്ചുകാരൻ ജാഡക്കും ചിരിക്കാൻ അറിയാമല്ലോ," അവൾ മനസ്സിൽ പറഞ്ഞു. “പോട്ടെ പഠിപ്പി” എന്ന് പറഞ്ഞുകൊണ്ട് കോളറെന്നു പിടിവിട്ടുകൊണ്ടവൾ തുള്ളി തുള്ളി പോയി.

അവളെ അവൻ അപ്പോളാണ് ശരിക്കും ശ്രദ്ധിക്കുന്നത്. കണ്ടാൽ അത്യാവിശം കൊള്ളാം എന്നവന് തോന്നി. ത്രില്ലോക സുന്ദരിയൊന്നും അല്ലെങ്കിലും അവളെ കണ്ടാൽ ആരും ഒന്നുകൂടി നോക്കി പോകും.

തീരെ മെലിയാത്ത എന്നാൽ നല്ല ഷേപ്പ് ഉള്ള ശരീരഘടനയും, ഓവൽ മുഖവും, അതിനു ചേരുന്ന കൂർത്ത മൂക്കും, നല്ല ബ്രൗൺ കണ്ണുകളും, അത്യാവിശം ഉള്ളുള്ള മുടിയും ഒക്കെ കൂടിച്ചേരുന്ന ഒരു കൊച്ചു സുന്ദരി.

അവൻ മനഃപൂർവം അവന്റെ കണ്ണുകൾ അവളുടെ പിൻഭാഗത്തുനിന്നും മാറ്റി.

വൈകിട്ട്.

പരിപാടികൾ കഴിഞ്ഞു.

മഴ തുടങ്ങുകയായിരുന്നു.

വിദ്യാർത്ഥികൾ കെട്ടിടങ്ങളുടെ വരാന്തയിലേക്ക് ഓടി.

അർജുൻ ബസ് കാത്ത് നിൽക്കുകയായിരുന്നു.

മഴ ശക്തമായി.

അപ്പോഴാണ് അടുത്ത് നിന്ന് ഒരു ശബ്ദം.

"മിസ്റ്റർ ക്ലാസ് റിപ്രസന്റേറ്റീവ്."

അവൻ തിരിഞ്ഞു.

ലക്ഷ്മി.

"എന്താണ്?"

"ഒരു ചോദ്യം."

"പറയൂ."

"നിങ്ങൾ എല്ലായ്പ്പോഴും ഇത്ര സീരിയസാണോ?"

"അല്ല."

"അപ്പോൾ പ്രത്യേക ദിവസങ്ങളിൽ മാത്രം?"

"നിങ്ങൾ എപ്പോഴും ഇങ്ങനെ സംസാരിക്കാറുണ്ടോ?"

"അതെ."

"ക്ഷീണമില്ലേ?"

"ഇല്ല."

"ഓ."

"ഓ?"

"ഓ."

രണ്ട് സെക്കന്റ് നിശബ്ദത.

ലക്ഷ്മി ചിരിച്ചു.

"അർജുൻ, നിനക്ക് സംഭാഷണം തുടങ്ങുന്നതിലും അവസാനിപ്പിക്കുന്നതിലാണ് കഴിവ്. കീപ് ഇറ്റ് അപ്പ്

💬 Comments

View all comments