Chapter Title : വാനപ്രസ്ഥം [കത്തനാർ]
അതിനാൽ അവൻ നേരെ പ്രിൻസിപ്പലിന്റെ ഓഫീസിലേക്ക് പോയി. പുള്ളി അവനെ വിളിച്ചെന്നു സാർ പറഞ്ഞാരുന്നു.
പ്രിൻസിപ്പൽ ഫയൽ നോക്കിക്കൊണ്ടിരുന്നു.
"സാർ, എന്നെ വിളിച്ചിരുന്നോ?"
"വരു അർജുൻ."
അദ്ദേഹം ചിരിച്ചു.
"അഭിനന്ദനങ്ങൾ."
"സാർ... ഇത് ശരിയാണോ?"
"പൂർണ്ണമായും."
പ്രിൻസിപ്പൽ ഫയൽ തുറന്നു.
അതിനുള്ളിലെ രേഖകൾ അവനെ കാണിച്ചു.
എല്ലാം ഔദ്യോഗികമായിരുന്നു.
സത്യമായിരുന്നു.
അർജുന് എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
“കൂട്ടുകാരിയുടെ റെക്കമണ്ടേഷൻ ആണോ? “
"സാർ?"
“അല്ലാ, ഈ സ്കോളർഷിപ്പ് സ്പോൺസർ ചെയ്യുന്നത് കൃഷ്ണ ഗ്രൂപ്പ് ഓഫ് കമ്പനീസാണ്. അവർ ഇതിനു മുൻപ് ഈ കോളേജിൽ നിന്നാരെയും സ്പോൺസർ ചെയ്തിട്ടില്ല. നീയാണ് ആദ്യം. അതാ ചോദിച്ചത്.“
അർജുന് അനങ്ങിയില്ല.
ആ പേര് അവന് പരിചിതമായിരുന്നു.
വളരെ പരിചിതം.
“ഹ, നിന്റെ ക്ലാസ്സിലെ ലക്ഷ്മിയുടെ അച്ഛന്റെ കമ്പനിയെന്നെ.”
പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
ആ നിമിഷം എല്ലാം അവന്റെ മനസ്സിൽ കൂടിചേർന്നു.
ലക്ഷ്മി.
പെട്ടെന്ന് കിട്ടിയ സ്കോളർഷിപ്പ്.
സമയക്രമം.
എല്ലാം.
അവൻ ഒന്നും പറയാതെ പുറത്തേക്ക് ഇറങ്ങി.
അവന്റെ ഉള്ളിൽ നന്ദിയല്ല ഉണ്ടായിരുന്നത്.
ദേഷ്യമായിരുന്നു.
മുറിവേറ്റ അഭിമാനം.
അന്ന് വൈകുന്നേരം അവൻ ലക്ഷ്മിയെ തേടി.
ലൈബ്രറിയിലില്ല.
കാന്റീനിലില്ല.
അവസാനം പഴയ സെമിനാർ ഹാളിന് പിന്നിൽ കണ്ടു.
ആളുകൾ അധികം വരാത്ത സ്ഥലം.
"ലച്ചു."
അവൾ തിരിഞ്ഞു.
അർജുന്റെ മുഖം കണ്ടപ്പോൾ അവൾക്ക് വലിയ ആശ്വാസം തോന്നി.
പക്ഷേ അടുത്ത നിമിഷം ആ ആശ്വാസം ഇല്ലാതായി.
കാരണം അവന്റെ കണ്ണുകളിൽ ചിരിയൊന്നുമില്ലായിരുന്നു.
"എന്നോടൊപ്പം വാ."
"എന്താ?"
"വാ."
അവൻ അവളെ കോളേജിന്റെ പുറകിലേക്കുള്ള ഒരു പഴയ വഴിയിലേക്ക് കൊണ്ടുപോയി.
അവിടെ ആരുമില്ല.
കുറെ നേരം
💬 Comments
View all comments