0%

Chapter Title : വാനപ്രസ്ഥം [കത്തനാർ]

Author : കത്തനാർ Read All Parts 16.7K

ആരും സംസാരിച്ചില്ല.

ഒടുവിൽ അർജുൻ ചോദിച്ചു.

"സ്കോളർഷിപ്പ്."

ലക്ഷ്മി മിണ്ടിയില്ല.

"നീയാണോ ചെയ്തത്?"

അവൾ പതുക്കെ തലകുലുക്കി.

അർജുന്റെ മുഖം കടുത്തു.

"എന്തിന്?"

"ഞാൻ..."

"എന്തിന്?"

അവന്റെ ശബ്ദം ഉയർന്നു.

"ഒരു സ്കോളർഷിപ്പ് പോയി."

അവൻ പറഞ്ഞു.

"അതിനുപകരം ഇതാണോ?"

ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു.

"അജു."

"എന്താ ഇത്?"

"ഞാൻ നിന്നെ സഹായിക്കാൻ..."

"സഹായമോ?"

അവൻ ചിരിച്ചു.

പക്ഷേ ആ ചിരിയിൽ വേദന മാത്രമേ ഉണ്ടായിരുന്നുള്ളു.

"ഒരു സ്കോളർഷിപ്പ് കളഞ്ഞതിനു പകരം ഭിക്ഷ തരുകയാണോ?"

ആ വാക്ക് കേട്ട് ലക്ഷ്മി വിറച്ചു.

"അത് ഭിക്ഷയല്ല."

"എനിക്ക് അങ്ങനെയാണെന്നു തോന്നുന്നത്."

"അജു കേൾക്ക്..."

"വേണ്ട."

അവൻ പിന്നോട്ട് തിരിഞ്ഞു.

"ഇതൊന്നും വേണ്ട."

അവൻ നടക്കാൻ തുടങ്ങി.

ആ നിമിഷം ലക്ഷ്മിയുടെ ഉള്ളിൽ എന്തോ പൊട്ടി.

കഴിഞ്ഞ കുറേ ദിവസങ്ങളായി അടക്കിവച്ചിരുന്ന എല്ലാം.

ദേഷ്യം.

സങ്കടം.

ഭയം.

കുറ്റബോധം.

സ്നേഹം.

"അജു!"

അവൾ വിളിച്ചു.

അവൻ നിന്നില്ല.

അവൾ ഓടിച്ചെന്നു.

അവന്റെ കൈയിൽ കയറി പിടിച്ചു.

അവൻ തിരിയുന്നതിന് മുമ്പേ ശക്തിയായി വലിച്ചു.

പ്രതീക്ഷിക്കാതെ അവൻ അവളുടെ അടുത്തേക്ക് വീണു.

രണ്ടുപേരുടെയും മുഖങ്ങൾ വളരെ അടുത്തെത്തി.

അർജുൻ ഞെട്ടി.

ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

ശ്വാസം വേഗത്തിലായിരുന്നു.

"എന്താ നിന്റെ പ്രശ്നം?"

അവൻ ചോദിച്ചു.

ലക്ഷ്മി കുറേ നേരം അവനെ നോക്കി.

പിന്നെ പതുക്കെ പറഞ്ഞു.

"കാരണം എനിക്ക് നിന്നെ ഇഷ്ടമാണ്."

അർജുൻ നിശ്ചലമായി.

അവൾ മൂഞ്ഞോടാഞ്ഞു തന്റെ അധരങ്ങൾ കൊണ്ട് അവന്റെ കീഴ്ച്ചുണ്ടു മൂടി. ഒരു നിമിഷത്തെ അമ്പരപ്പിനുശേഷം അവൻ ബോധാവസ്ഥയിൽ തിരിച്ചെത്തി. അടർന്നു മാറാൻ പോയ ലച്ചൂനെ അവൻ

💬 Comments

View all comments