Chapter Title : സംശയപർവ്വം [കത്തനാർ]
ലക്ഷ്മിയുടെ വാക്കുകൾ വായുവിൽ തങ്ങി.
“കാരണം എനിക്ക് നിന്നെ ഇഷ്ടമാണ്."
ഒരു നിമിഷം സമയം തന്നെ നിലച്ചുപോയതുപോലെ തോന്നി. പിന്നെ ആയിരുന്നു അവരുടെ ആ അഴമേറിയ ചുംബനം. എന്നാൽ സ്ഥലകാലബോധം വന്ന അജു ചുംബനമവസാനിപ്പിച്ചു അവളെ തള്ളിമാറ്റി.
അവൾ ഒടുവിൽ പറഞ്ഞുകഴിഞ്ഞിരുന്നു.
ഇനി മറച്ചുവെക്കാനൊന്നുമില്ല.
അർജുൻ അവളെ നോക്കി.
കോളേജിലെ അവസാന ബെഞ്ചിൽ ഇരുന്ന് ക്ലാസിനെ മുഴുവൻ ചിരിപ്പിക്കുന്ന പെൺകുട്ടിയെ.
കാന്റീനിൽ അവനെ കളിയാക്കുന്നവളെ.
ലൈബ്രറിയിൽ അവനോട് തർക്കിക്കുന്നവളെ.
അവൾ ഇനി അത്രമാത്രമല്ലായിരുന്നു.
അവന്റെ ജീവിതത്തിൽ വളരെ അപകടകരമായ സ്ഥാനത്ത് എത്തിയ ഒരാളായിരുന്നു.
അതിനാലാണ് അവൻ അത് ചെയ്തത്.
അവളുടെ കൈകൾ തന്റെ കയ്യിൽ നിന്ന് വേർപെടുത്തി.
ഒരു ചുവട് പിന്നിലേക്ക് മാറി.
ലക്ഷ്മിയുടെ മുഖം മങ്ങി.
"അജു..."
അവൾ വീണ്ടും അവന്റെ അടുത്തേക്ക് നീങ്ങി.
പക്ഷേ അർജുൻ വീണ്ടും പിന്നോട്ട് മാറി.
"വേണ്ട."
ആ ഒരു വാക്ക് കേട്ടപ്പോൾ അവളുടെ നെഞ്ചിനുള്ളിൽ എന്തോ താഴേക്ക് പതിച്ചതുപോലെ തോന്നി.
"എന്ത് വേണ്ടാന്ന്?"
"ഇത് വേണ്ട."
"എന്ത് ഇത്?"
അർജുൻ മറുപടി പറയാതെ നിന്നു.
അവന്റെ കണ്ണുകൾ അവളിൽ നിന്ന് മാറിയിരുന്നു.
ലക്ഷ്മി വീണ്ടും മുന്നോട്ട് വന്നു.
"എന്നെ നോക്ക്."
അവൻ നോക്കിയില്ല.
"അജു, എന്നെ നോക്ക്."
ഇത്തവണ അവൻ നോക്കി.
ലക്ഷ്മി അതിൽ വേദന കണ്ടു.
ദേഷ്യത്തേക്കാൾ കൂടുതലായ വേദന.
അവൾ മൃദുവായി ചോദിച്ചു.
"ഞാൻ എന്തെങ്കിലും തെറ്റാണോ പറഞ്ഞത്?"
അർജുൻ ഒരു ദീർഘനിശ്വാസമെടുത്തു.
"അല്ല."
"പിന്നെ?"
അവൻ കുറച്ചുനേരം മിണ്ടാതെ നിന്നു.
ശേഷം പതുക്കെ പറഞ്ഞു.
"ഇപ്പോഴാണ് എനിക്ക് ശരിക്കും മനസ്സിലായത് നീ ആരാണെന്ന്."
ലക്ഷ്മി
💬 Comments
View all comments