Chapter Title : സംശയപർവ്വം [കത്തനാർ]
ഇപ്പോൾ എന്ത് ചിന്തിക്കുന്നുണ്ടാവും?
കരയുന്നുണ്ടാവുമോ?
ദേഷ്യമായിരിക്കുമോ?
അവനെ വെറുക്കുന്നുണ്ടാവുമോ?
അവൻ അറിയില്ല.
വീട്ടിലെത്തുമ്പോൾ ഇരുട്ട് വീണിരുന്നു.
മുറ്റത്തിലേക്ക് കയറുമ്പോൾ വരാന്തയിലെ നിലവിളക്ക് തെളിഞ്ഞുകിടക്കുന്നത് കണ്ടു.
മഞ്ഞനിറമുള്ള വെളിച്ചം.
വീട്ടിലേക്ക് സ്വാഗതം ചെയ്യുന്ന പോലെ.
സാധാരണയെക്കാൾ വൈകിയിരുന്നു.
ദിവ്യയുടെ ട്യൂഷൻ സമയമായിട്ടുണ്ടാവണം.
ഗേറ്റിലൂടെ അകത്തേക്ക് കടക്കുമ്പോൾ രണ്ടുമൂന്ന് കുട്ടികൾ പുസ്തകവുമായി അകത്തേക്ക് കയറുന്നത് കണ്ടു.
ദിവ്യയുടെ ട്യൂഷൻ കുട്ടികൾ. ഓൺലൈനും ക്ലാസ്സുകളും ഈ ട്യൂഷനും മറ്റു ചില്ലറപ്പണികളും ഒക്കെ എടുത്തുകഴിയുമ്പോൾ ചേച്ചിക്ക് ജീവിക്കാൻ സമയം ബാക്കിയുണ്ടോ എന്ന ചിന്തയുമായി അവൻ അവരെ കടന്നുപോയി.
വരാന്തയിലേക്ക് കയറി.
അപ്പോഴാണ് അകത്തുനിന്ന് ഒരു ശബ്ദം കേട്ടത്.
ചിരി.
ഉറക്കെ.
വളരെ നാളുകൾക്ക് ശേഷം ആ വീട്ടിൽ കേൾക്കുന്ന തരത്തിലുള്ള ചിരി.
അമ്മയുടെ ശബ്ദം.
ദിവ്യയുടെ ശബ്ദം.
അറിയാത്ത മറ്റൊരു ശബ്ദം.
ഇല്ല.
അറിയാത്തതല്ല.
വളരെ പരിചിതം.
അവന്റെ കാലുകൾ സ്വയം നിശ്ചലമായി.
പിന്നെ പതുക്കെ വാതിലിനരികിലേക്ക് നടന്നു.
അകത്തേക്ക് നോക്കി.
ഡൈനിംഗ് റൂമിൽ മൂന്ന് പേർ ഇരിക്കുന്നു.
അമ്മ.
ദിവ്യ.
ലക്ഷ്മി.
ലക്ഷ്മി കൈകൾ വീശിവീശി എന്തോ പറയുകയാണ്.
ദിവ്യ ചിരിച്ചുമരിക്കുന്നു.
അമ്മയും അത്രത്തോളം സന്തോഷത്തോടെ.
നിലത്തിന്റെ മൂലയിലൊരു വലിയ യാത്രാബാഗ്.
അർജുൻ കുറച്ചുനേരം അനങ്ങാതെ നിന്നു.
ഇത് യാഥാർത്ഥ്യമാണോ എന്ന് പോലും സംശയമായി.
അപ്പോഴാണ് ദിവ്യ അവനെ കണ്ടത്.
"അജൂ!"
എല്ലാവരുടെയും ശ്രദ്ധ അവന്റെ നേരെ തിരിഞ്ഞു.
ലക്ഷ്മിയും.
അവരുടെ കണ്ണുകൾ ഒരു നിമിഷം കൂട്ടിമുട്ടി.
ശേഷം ലക്ഷ്മി സാധാരണ പോലെ മുഖം മാറ്റി.
ദിവ്യ ചിരിച്ചു.
"നീ എന്താ അവിടെ പ്രതിമ പോലെ നിൽക്കുന്നത്?"
അർജുൻ അകത്തേക്ക് നടന്നു.
💬 Comments
View all comments