0%

Chapter Title : സംശയപർവ്വം [കത്തനാർ]

Author : കത്തനാർ Read All Parts 33.7K

"ഇവിടെ... എന്താ?"

"എന്താ എന്ന്?"

ദിവ്യ വീണ്ടും ചിരിച്ചു.

"നിന്റെ ഫ്രണ്ടല്ലേ."

"എന്റെ ഫ്രണ്ട്?"

"അതെ."

അമ്മ ഇടപെട്ടു.

"അജൂ, പറയാമായിരുന്നില്ലേ?"

"എന്ത്?"

"കുട്ടിക്ക് ഇവിടെ താമസിക്കേണ്ട കാര്യം."

അർജുൻ അവളെ നോക്കി.

അമ്മയെ.

പിന്നെ ലക്ഷ്മിയെ.

വീണ്ടും അമ്മയെ.

"താമസിക്കണം?"

"അതെ."

ഇത്തവണ ദിവ്യയാണ് വിശദീകരിച്ചത്.

"ഇവളുടെ ഹോസ്റ്റൽ പ്രശ്നത്തിലാണ്."

ലക്ഷ്മി ഉടനെ അവസരം ഏറ്റെടുത്തു.

"അതെ അമ്മേ. ഹോസ്റ്റലിൽ ചില മെയിന്റനൻസ് വർക്ക്സ് നടക്കുന്നു. കുറച്ചു ദിവസത്തേക്ക് റൂം ഒഴിയാൻ പറഞ്ഞു."

പറയുമ്പോൾ പോലും അവൾ കണ്ണുകളിലേക്ക് നോക്കിയില്ല.

"നഗരത്തിൽ ബന്ധുക്കളൊന്നുമില്ല എന്ന് പറഞ്ഞപ്പോൾ ഇവൻ തന്നെയാ പറഞ്ഞത് വൈകുനേരം വീട്ടിലോട്ടു പോരാൻ. ഞാനുംവിചാരിച്ചു ഇതാകുമ്പോൾ കോളേജിലോട്ട് ഇവന്റെ കൂടെതന്നെ പോകാമല്ലോ..."

അർജുൻ ഒന്നും പറഞ്ഞില്ല.

ദിവ്യ അവനെ സംശയത്തോടെ നോക്കി.

"നിനക്ക് അറിയാമായിരുന്നില്ലേ?"

“ഞാൻ ഇച്ചിരി തിരക്കിലായിപോയി. പിന്നെ ഇവൾ എത്തുന്നതിനുമുൻപ് എത്താം എന്ന് വിചാരിച്ചാ ഓടിവന്നത്.” അജു പറഞ്ഞൊപ്പിച്ചു.

ദിവ്യ വിശ്വസിച്ചു.

അമ്മയും.

"പാവം കുട്ടി."

അമ്മ പറഞ്ഞു.

"ഒറ്റയ്ക്ക് എവിടെ പോകാനാ."

അർജുൻ ഇപ്പോഴും ചെറുതായി സ്തംഭിച്ചിരിക്കുകയായിരുന്നു.

അപ്പോഴേക്കും പുറത്തുനിന്ന് വിദ്യാർത്ഥികളുടെ ശബ്ദം കേട്ടു.

ട്യൂഷൻ തുടങ്ങേണ്ട സമയം.

ദിവ്യ എഴുന്നേറ്റു.

"ശരി. ഞാൻ ക്ലാസിന് പോട്ടെ."

ബുക്കുകൾ എടുത്തു.

കുട്ടികളെ വിളിച്ചു.

അടുത്ത മുറിയിലേക്ക് നടന്നു.

അമ്മയും എഴുന്നേറ്റു.

"ഞാൻ അടുക്കളയിൽ നോക്കട്ടെ."

“അമ്മേ ഞാൻ സഹായിക്കാം."

ലക്ഷ്മി പറഞ്ഞു.

"വേണ്ട മോളേ."

അമ്മ ചിരിച്ചു.

"അതിഥികൾ ജോലി ചെയ്യാറില്ല."

ഇതുപറഞ്ഞ് അടുക്കളയിലേക്ക് പോയി.

ചില നിമിഷങ്ങൾക്കകം പാത്രങ്ങളുടെ ശബ്ദം കേട്ടു.

വീട്ടിലെ മറ്റെല്ലാ ശബ്ദങ്ങളും അകന്നു.

ഇപ്പോൾ

💬 Comments

View all comments