Chapter Title : സംശയപർവ്വം [കത്തനാർ]
ഡൈനിംഗ് റൂമിൽ രണ്ടു പേർ മാത്രം.
അർജുൻ.
ലക്ഷ്മി.
ഒരു നിമിഷം ആരും ചലിച്ചില്ല.
ഘടികാരത്തിന്റെ ടിക്ക് ടിക്ക് ശബ്ദം മാത്രം.
അജു ലച്ചുവിന്റെ കൈകളിൽ പിടിച്ചു മുകളിലത്തെ നിലയിലെ അവന്റെ മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി. ലക്ഷ്മി വേടൻ തളച്ച ഒരു പേടമാനിനെ പോലെയവന്റെ കൈകളിൽ ചേർന്നുനിന്നു.
മുറിയിൽ കയറ്റി അജു കതകടച്ചുതിരിഞ്ഞപ്പോൾ ദാ തൊട്ടുപുറകിൽ അവനെ മുട്ടി മുട്ടിയില്ല എന്നാ പാകത്തിന് ഒരു വഷളൻ ചിരിയും ചിരിച്ചുകൊണ്ട് ലച്ചു.
“എന്താ നിന്റെ ഉദ്ദേശം? “
” ദുരുദ്ദേശം. എന്താപ്പോ ഇത്ര സംശയം? “അവൾ ചിണുങ്ങി.
പക്ഷേ ആ ചിരിക്ക് പിന്നിൽ എന്തോ ഒളിപ്പിക്കുന്നുണ്ടെന്ന് അവന് മനസ്സിലായി.
ഒരുപക്ഷേ കുറ്റബോധം.
ഒരുപക്ഷേ സങ്കടം.
അല്ലെങ്കിൽ രണ്ടും.
"ഇനി പറയ്."
അജുവിന്റെ ശബ്ദം കടുപ്പമുള്ളതായിരുന്നു.
"എന്ത് പറയാൻ?"
"ഈ നാടകം ഒക്കെ നിർത്തി സത്യം പറയ്."
ലച്ചു കുറച്ചുനേരം മിണ്ടാതെ നിന്നു.
പിന്നെ മുറിയിലൊന്ന് ചുറ്റി നോക്കി.
പഴയ അലമാര.
ചുമരിൽ തൂങ്ങിയിരുന്ന പുസ്തക ഷെൽഫ്.
ജനലിലൂടെ കയറിവരുന്ന സന്ധ്യയുടെ വെളിച്ചം.
മേശമേൽ ചിതറിക്കിടക്കുന്ന നോട്ട്ബുക്കുകൾ.
ആ മുറി മുഴുവൻ അവളുടെ കണ്ണുകളിലൂടെ കടന്നുപോയി.
അവസാനം അവൾ പതുക്കെ കട്ടിലിന്റെ അരികിൽ ഇരുന്നു.
അജു അപ്പോഴും നിൽക്കുകയായിരുന്നു.
"നിനക്ക് ദേഷ്യമാണല്ലേ?"
"ലച്ചു."
"ശരി ശരി. നീ ചോദിച്ചാൽ ഞാൻ ഉത്തരം പറയാം."
അവൻ കൈകൾ നെഞ്ചിൽ പിണച്ചു.
"എന്തിനാണ് ഇവിടെ വന്നത്?"
അവൾ കുറച്ചുനേരം ആലോചിച്ചു.
“രണ്ടു കാരണങ്ങൾ ആദ്യത്തേത് നീയെന്നു വച്ചാൽ എനിക്കിപ്പോൾ ഒത്തിരി ഇഷ്ടമാ. ഒരുതരം കിറുക്ക്. അതുകൊണ്ട് ഇന്ന് ഉച്ചക്കത്തെ സംഭവം കഴിഞ്ഞു എനിക്ക് ഇരിക്കപ്പൊറുതിയില്ലാരുന്നു.
💬 Comments
View all comments