0%

Chapter Title : സംശയപർവ്വം [കത്തനാർ]

Author : കത്തനാർ Read All Parts 34.4K

രണ്ട്, എനിക്ക് പോകാൻ വേറെ സ്ഥലമില്ല."

അവൻ മുഖം ചുളിച്ചു.

"കള്ളം."

"സത്യം."

"നിന്റെ വീട്ടിലേക്ക് പോകാം."

ആ വാക്ക് കേട്ട നിമിഷം അവളുടെ മുഖം മാറി.

അജു അത് ശ്രദ്ധിച്ചു.

കോളേജിൽ എല്ലാവരെയും ചിരിപ്പിക്കുന്ന പെൺകുട്ടിയെ അവൻ പലതവണ കണ്ടിട്ടുണ്ട്.

ദേഷ്യപ്പെടുന്ന ലക്ഷ്മിയെയും.

കളിയാക്കുന്ന ലക്ഷ്മിയെയും.

കരയുന്ന ലക്ഷ്മിയെയും.

പക്ഷേ ഇങ്ങനെ പെട്ടെന്ന് ഉൾവലിഞ്ഞുപോകുന്ന ലക്ഷ്മിയെ അധികം കണ്ടിട്ടില്ല.

"എനിക്ക് അവിടെ പോകാനാകില്ല."

"എന്തുകൊണ്ട്?"

അവൾ മറുപടി പറഞ്ഞില്ല.

"ലച്ചു."

"എന്താ അജു?"

"ഇതൊന്നും തമാശയല്ല."

"എനിക്കറിയാം."

“നീ ഒരു ചെക്കന്റെ വീട്ടിലാണെന്നു നിന്റെ വീട്ടുകാർ അറിഞ്ഞാൽ?"

"അറിയില്ല."

"നീ എങ്ങനെ ഇത്ര ഉറപ്പോടെ പറയുന്നു?"

അവൾ തല ഉയർത്തി അവനെ നോക്കി.

ആ കണ്ണുകളിൽ ആദ്യമായി ക്ഷീണം ഉണ്ടായിരുന്നു.

വലിയൊരു ക്ഷീണം.

"കാരണം അവർക്കെനിക്ക് എന്ത് സംഭവിക്കുന്നു എന്ന് അറിയാനുള്ള താൽപര്യമില്ല."

അജു അനങ്ങാതെ നിന്നു.

അവൾ തുടർന്നു.

"എന്റെ അച്ഛൻ എവിടെയാണെന്ന് നിനക്കറിയാമോ ഇപ്പോൾ?"

"എനിക്ക് എങ്ങനെ അറിയാം?"

“ആഹ് എനിക്കും അറിയില്ല."

ചെറിയൊരു ചിരി.

പക്ഷേ അതിൽ സന്തോഷമില്ല.

"ഇപ്പോൾ ദുബായിലായിരിക്കാം. അല്ലെങ്കിൽ സിംഗപ്പൂരിലായിരിക്കാം. അല്ലെങ്കിൽ യൂറോപ്പിൽ എവിടെയെങ്കിലും."

"ലച്ചു..."

"സീരിയസായിട്ടാണ് പറയുന്നത്."

അവൾ ജനലിലേക്ക് നോക്കി.

"ചെറുപ്പത്തിൽ ആദ്യം അത് വിഷമമായിരുന്നു. അച്ഛൻ വരുമെന്നു കാത്തിരിക്കുമായിരുന്നു."

അവളുടെ ശബ്ദം പതിയെ താഴ്ന്നു.

"പിന്നെ സ്കൂളിൽ പരിപാടികൾ വരും. എല്ലാവരുടെയും അച്ഛന്മാർ വരും."

"..."

"ഞാൻ മാത്രം ഓരോ തവണയും കള്ളം പറയും."

അജു ഒന്നും പറഞ്ഞില്ല.

"മീറ്റിംഗ് ഉണ്ടത്രേ."

"ട്രിപ്പ് ആണത്രേ."

"ഫ്ലൈറ്റ് കിട്ടിയില്ലത്രേ."

അവൾ ചിരിച്ചു.

ആ ചിരി

💬 Comments

View all comments