0%

Chapter Title : സംശയപർവ്വം [കത്തനാർ]

Author : കത്തനാർ Read All Parts 34.7K

അവനെ അസ്വസ്ഥനാക്കി.

"കുറച്ചുകഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി അച്ഛന് എന്നെ ഇഷ്ടമില്ലാത്തതല്ല. അച്ഛന് എന്നെ ഇഷ്ടമാണ്. അതുകൊണ്ടാണല്ലോ പുള്ളി ചത്തുകിടന്നു ഉണ്ടാക്കിയതെല്ലാം എന്റെ പേരിലുള്ള ട്രസ്റ്റിൽ വച്ചേക്കുന്നത്. “

"പിന്നെ?"

“അച്ഛന് സമയം ഇല്ലത്രെ."

ഒരു നിമിഷം നിശബ്ദത.

"ചിലപ്പോൾ അത് അതിലും മോശമാണ്."

അജു പതുക്കെ ശ്വാസമെടുത്തു.

അവന്റെ മനസ്സിൽ സ്വന്തം അമ്മയുടെ മുഖം തെളിഞ്ഞു.

എത്ര കഷ്ടപ്പെട്ടാലും മക്കൾക്കുവേണ്ടി ജീവിക്കുന്ന സ്ത്രീ.

അതിനൊപ്പം ലക്ഷ്മി പറയുന്ന ഈ ലോകം.

പണം നിറഞ്ഞ വീട്.

പക്ഷേ ഒഴിവുള്ള ബന്ധങ്ങൾ.

രണ്ടു ലോകങ്ങൾ.

രണ്ടും പരസ്പരം മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളത്.

ലച്ചു വീണ്ടും സംസാരിച്ചു.

"അച്ഛൻ ഇല്ലാത്തതുമായി ഞാൻ പൊരുത്തപ്പെട്ടു."

"പിന്നെ?"

"പിന്നെ ഉണ്ടല്ലോ എന്റെ പ്രിയപ്പെട്ട രണ്ടാനമ്മ."

അജുവിന് ആ പേര് പറയേണ്ടതില്ലായിരുന്നു.

അവൻ ഇതിനുമുമ്പ് ചില കാര്യങ്ങൾ കേട്ടിരുന്നു.

പക്ഷേ ലക്ഷ്മി ഒരിക്കലും വിശദമായി പറഞ്ഞിരുന്നില്ല.

"എന്താ പ്രശ്നം?"

അവൾ കുറച്ചുനേരം മിണ്ടാതിരുന്നു.

ശേഷം വളരെ പതുക്കെ ചോദിച്ചു.

"നിന്നോട് ഒരു കാര്യം ചോദിക്കട്ടെ?"

"ചോദിക്ക്."

"നിന്റെ വീട്ടിൽ നിന്ന് പുറത്തുപോയി വൈകിട്ട് തിരിച്ചുവരുമ്പോൾ നിനക്ക് സന്തോഷമുണ്ടോ?"

അജു ഉടനെ മറുപടി പറഞ്ഞു.

"ഉണ്ട്."

"എന്തുകൊണ്ട്?"

അവൻ ആശയക്കുഴപ്പത്തോടെ അവളെ നോക്കി.

"വീട്ടിലേക്കല്ലേ വരുന്നത്."

അവൾ തലകുലുക്കി.

"എനിക്കില്ല."

ആ വാക്ക് മുറിയിൽ തങ്ങി.

"എനിക്ക് അവിടെ ഒരിക്കലും വീട്ടിലെത്തിയതുപോലെ തോന്നിയിട്ടില്ല."

അജുവിന്റെ മുഖം മൃദുവായി.

ലച്ചു വീണ്ടും ജനലിന് പുറത്തേക്ക് നോക്കി.

"വലിയ വീട്ടാണ്."

"അതെ."

"ആൾക്കാരുമുണ്ട്."

"അതെ."

"പക്ഷേ എനിക്ക് അവിടെ എന്റെ സ്വന്തമായൊരു സ്ഥലം ഇല്ല."

അവളുടെ ശബ്ദം അല്പം വിറച്ചു.

"ഏത്

💬 Comments

View all comments