Chapter Title : സംശയപർവ്വം [കത്തനാർ]
മുറിയും എന്റെതല്ലെന്ന് തോന്നും."
"ഏത് ഡൈനിംഗ് ടേബിളും എന്റെതല്ലെന്ന് തോന്നും."
"ഏത് ആഘോഷവും എന്റെതല്ലെന്ന് തോന്നും."
അജു മിണ്ടാതെ കേട്ടുകൊണ്ടിരുന്നു.
"ഇന്ന് ഇവിടെ വന്നിട്ട് എത്ര നേരമായി?"
അവൾ ചോദിച്ചു.
"ഒരു മണിക്കൂർ?"
"അതായിരിക്കും."
ലച്ചു ചിരിച്ചു.
ഇത്തവണ വളരെ മൃദുവായി.
"ആ ഒരു മണിക്കൂറിൽ എനിക്ക് ഒരു വീട്ടിലെ ഫീലിങ് കൂടുതൽ കിട്ടി."
അജു നോക്കിനിന്നു.
"സത്യം."
അവൾ തുടർന്നു.
“അമ്മ ചായ തരുമ്പോൾ."
"ദിവ്യേച്ചി ചിരിച്ചു സംസാരിക്കുമ്പോൾ."
"നീ ദേഷ്യപ്പെട്ട് നടന്നുനടക്കുമ്പോൾ."
"അതൊക്കെ കണ്ട് ഇരുന്നപ്പോൾ എനിക്ക് ഞാൻ ഇവിടെ അന്യയാണെന്ന് തോന്നിയില്ല."
അജുവിന് എന്തോ പറയണമെന്ന് തോന്നി.
പക്ഷേ വാക്കുകൾ കിട്ടിയില്ല.
ലച്ചു വീണ്ടും അവനെ നോക്കി.
"അതുകൊണ്ടാണ് ഇവിടെ വന്നത്."
"ഇത് ശരിയല്ല ലച്ചു."
"എനിക്കറിയാം."
"നിനക്കറിയില്ല."
അവൻ മുന്നോട്ട് വന്നു.
"നാളെ നിന്റെ വീട്ടുകാർ ഇവിടെ വന്നാൽ?"
"വരില്ല."
"ലച്ചു."
"വരില്ല."
"എന്തിന്റെ അടിസ്ഥാനത്തിലാണ് നീ പറയുന്നത്?"
അവളുടെ മുഖം വീണ്ടും കടുത്തു.
ഇത്തവണ ദേഷ്യമല്ല.
കയ്പ്പ്.
വർഷങ്ങളായി അടിഞ്ഞുകൂടിയ കയ്പ്പ്.
"കാരണം ആരും അന്വേഷിക്കില്ല."
അജു ഭ്രൂവരി ചുളിച്ചു.
അവൾ പതുക്കെ പറഞ്ഞു.
"ഇന്ന് ഞാൻ വീട്ടിൽ വലിയ വഴക്കിട്ടിട്ടാണ് ഇറങ്ങിയത്."
"ആരോടാണ്?"
"രേവതിയോട്."
ആ പേര് പറയുമ്പോൾ തന്നെ ശബ്ദം തണുത്തു.
"പിന്നെ?"
"വളരെ മോശമായി സംസാരിച്ചു."
"ലച്ചു..."
"ഞാനും പറഞ്ഞു. അവളും പറഞ്ഞു."
അവൾ തോളുയർത്തി.
"അവസാനം ഇറങ്ങിപ്പോന്നു."
"അച്ഛൻ?"
"അച്ഛന് മെസേജ് അയച്ചു."
അജു ശ്രദ്ധയോടെ കേട്ടു.
"എന്ത് മെസേജ്?"
"ഒരു ഫ്രണ്ടിന്റെ വീട്ടിലേക്കാണ് പോകുന്നത്. ഒരാഴ്ച കഴിഞ്ഞ് വരാം."
“അത്രേയുള്ളോ?"
"അത്രേം മതി."
💬 Comments
View all comments