0%

Chapter Title : സംശയപർവ്വം [കത്തനാർ]

Author : കത്തനാർ Read All Parts 35.1K

"അവൻ മറുപടി തന്നോ?"

"ഇല്ല. അച്ഛൻ അത് ഇന്നുതന്നെ കാണുമോന്നു സംശയമാണ്. കണ്ടുകഴിയുമ്പോൾ വീട്ടിൽ വിളിക്കുമാരിക്കും. അപ്പോൾ രേവതി പറയും ഞാൻ അവളോട് വഴക്കിട്ടാ ഇറങ്ങിപോയതെന്നു.

തന്നെ തിരിച്ചു വന്നോളും എന്ന് അച്ഛൻ വിചാരിച്ചോളും.“

ആ മറുപടി കേട്ട് അജുവിന്റെ നെഞ്ചിൽ എന്തോ മുറുകി.

പക്ഷേ ലച്ചു ഇതിനോടകം അതുമായി പൊരുത്തപ്പെട്ട ഒരാളെപ്പോലെയായിരുന്നു.

"അപ്പോൾ ആരും അന്വേഷിക്കില്ല."

അവൾ വീണ്ടും പറഞ്ഞു.

"രേവതിക്ക് ഞാൻ എവിടെയാണെന്നറിയേണ്ട കാര്യമില്ല."

"അങ്ങനെ പറയരുത്."

"സത്യമാണ്."

"അല്ല."

"അജു."

അവൾ നേരെ അവന്റെ കണ്ണുകളിലേക്ക് നോക്കി.

"അവൾക്ക് ഞാൻ ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും വലിയ വിഷമമില്ല."

"ലച്ചു."

“പിന്നല്ലേ ഞാൻ നിൽക്കുന്ന സ്ഥലം.”

മുറിയിൽ വീണ്ടും നിശബ്ദത.

അവൾ പെട്ടെന്ന് ചിരിച്ചു.

ഭയപ്പെടുത്തുന്ന ഒരു ചിരി.

"ചിലപ്പോൾ ഞാൻ മരിച്ചുപോയി എന്ന് കേട്ടാൽ അവൾക്ക് സന്തോഷം തോന്നുമായിരിക്കും."

ആ വാക്ക് കേട്ട നിമിഷം അജു നേരെ നിന്നു.

അവന്റെ മുഖം ഉടനെ മാറി.

ദേഷ്യം.

ഞെട്ടൽ.

അസ്വസ്ഥത.

എല്ലാം കൂടിക്കലർന്ന ഒരു ഭാവം.

"ലച്ചു."

"ഹും?"

"എന്ത് കാരണമുണ്ടായാലും നീ അങ്ങനെ ചെയ്യരുതായിരുന്നു."

"ഞാൻ എന്ത് ചെയ്തു?"

"വീട്ടിൽ നിന്ന് ഇറങ്ങിപ്പോകൽ. ഇങ്ങനെ ആരോടും പറയാതെ ഇവിടെ വരൽ. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ..."

അവൻ തുടർന്നുപറയാൻ തുടങ്ങി.

പക്ഷേ അതിന് മുൻപ് ലച്ചു അവനെ നോക്കി.

പതുക്കെ.

വളരെ മൃദുവായി.

അവളുടെ ചുണ്ടുകളിൽ ഒരു ചെറുചിരി വിരിഞ്ഞു.

അവൾ അടുത്തുവന്നു തന്റെ ചുണ്ട് അവന്റെ ചുണ്ടിനോട് അടുപ്പിച്ചു. ഇപ്രാവശ്യം ഒഴിഞ്ഞുമാറാൻ അവൻ ഉദ്ദേശിച്ചിരുന്നില്ല. അവൻ അവളുടെ ചുണ്ടുകളെ സ്വീകരിച്ചു. പിന്നെ അവൻ മെല്ലെ വാ

💬 Comments

View all comments