0%

Chapter Title : അജ്ഞാതവാസം [കത്തനാർ]

Author : കത്തനാർ Read All Parts 77.1K

ഉറക്കമുണരുന്നതിനുമുമ്പവന് സ്വന്തം മുറിയിൽ എത്തേണ്ടതുണ്ടായിരുന്നു. അവൾ അപ്പോഴും ആഴമായ നിദ്രയിലായിരുന്നു.

അവളെ എഴുനേൽപ്പിക്കാതെ അവൻ മെല്ലെ വാതിൽ തുറന്നു പുറത്തിറങ്ങി. അവൻ പടിക്കെട്ടിന്റെ ഇടയിലൂടെ താഴോട്ടു നോക്കിയപ്പോൾ ചേച്ചിയുടെ മുറിയിൽ പ്രകാശമുണ്ടായിരുന്നു. അവൻ ശബ്ദമധികം ഉണ്ടാക്കാതെ അവന്റെ മുറിയിൽ കയറി കട്ടിലിലേക്ക് വീണു. ഒത്തിരി ആലോചിക്കാനുള്ള വകയവന്റെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും കട്ടിലിൽ വീണതും, ദാ അവൻ പിന്നേം ഉറങ്ങി. അവൻ കണ്ണുതുറന്നു നോക്കുമ്പോൾ സമയം പത്തുമണി കഴിഞ്ഞിരുന്നു. കോളേജിൽ പോകാനുള്ള ബസ് വെറും രണ്ട് മണിക്കൂർമുൻപാണല്ലോ എന്നോർത്ത് ചാടി എഴുന്നേറ്റപ്പോൾ ഇന്ന് ശനിയാണെന്നുള്ള ബോധവുമവന് വന്നു. കൂടെ ഇന്നലെ രാത്രിയിൽ നടന്ന കൂത്തുകളും.

അവൻ മുറിയിൽ നിന്ന് പുറത്തുവന്നു അവളുടെ മുറിയിൽ തട്ടി. കുറച്ചു നേരം കഴിഞ്ഞിട്ടും അനക്കമൊന്നുമില്ലാത്തത് കൊണ്ടവൻ കതകു മെല്ലെ തുറന്നുനോക്കി. അവളവിടെയില്ല.

അജു കുറച്ചുനേരം വാതിൽക്കൽ നിന്നു.

മുറി ശൂന്യമായിരുന്നു.

ബെഡ് ഒതുക്കിയിട്ടുണ്ട്. ജനൽ തുറന്നുകിടക്കുന്നു. ലച്ചുവിന്റെ ബാഗ് മാത്രം ഒരു മൂലയിൽ.

"ഇവൾ രാവിലെ എവിടെ പോയി? ഇനിയെങ്ങാനും സ്വന്തം വീട്ടിൽ പോയി കാണുമോ? ഏയ് ഇല്ല. അവളുടെ ബാഗിപ്പോഴും മുറിയിൽ ഉണ്ടല്ലോ. പിന്നെ എവിടെ? “അവൻ സ്വയം മുറുമുറുത്തു.

പക്ഷേ അടുത്ത നിമിഷം താഴെനിന്നും ചിരികളുടെ ഒച്ച അവന്റെ കാതിലെത്തി.

അമ്മയുടെ ചിരി.

ദിവ്യയുടെ ചിരി.

അതോടൊപ്പം മറ്റൊരു പരിചിത ശബ്ദം.

ലച്ചു.

അവൻ പടികൾ ഇറങ്ങി.

അടുക്കളയിലെ കാഴ്ച കണ്ടപ്പോൾ അറിയാതെ ചിരിച്ചു.

അമ്മ അടുപ്പിനരികിൽ നിൽക്കുകയാണ്. ദിവ്യ പച്ചക്കറി അരിയുന്നു. ലച്ചു ഒരു ചെറിയ സ്റ്റൂളിൽ ഇരുന്ന് തേങ്ങ ചിരകുകയാണ്. ഇടയ്ക്കിടെ എന്തോ പറഞ്ഞ് രണ്ടുപേരെയും ചിരിപ്പിക്കുന്നുമുണ്ട്.

💬 Comments

View all comments