0%

Chapter Title : അജ്ഞാതവാസം [കത്തനാർ]

Author : കത്തനാർ Read All Parts 78.1K

"ആഹാ…എന്താണാവോ ഇവിടെ പരിപാടിസ്?"

അജുവിനെ കണ്ടതുമാത്രം ലച്ചു തല ഉയർത്തി.

"ഗുഡ് മോണിംഗ്, ഉറക്കരോഗീ."

“നീയെപ്പൊ എണീറ്റു?"

"ഞാൻ അഞ്ചുമണിക്കേ എഴുന്നേറ്റു."

"അഞ്ചുമണിക്കോ?"

"അതെ. നിങ്ങളുടെ തറവാട്ടിലെ പക്ഷികൾ പോലും ഇത്ര നേരത്തെ എഴുന്നേൽക്കുന്നില്ല."

ദിവ്യ പൊട്ടിച്ചിരിച്ചു.

അമ്മ ഉടനെ ഇടപെട്ടു.

"മോളെ, ഞാൻ എത്ര തവണ പറഞ്ഞു? നീ അതിഥിയാണ്. ജോലിയൊന്നും ചെയ്യേണ്ട."

"അമ്മേ, ഇന്നലെ വീട്ടുകാരി എന്നൊക്കെ വിളിച്ചിട്ട് ഇപ്പൊ അതിഥിയെന്ന് പറയുന്നത് ചീറ്റിങ്ങാണ്."

"അതും ശരിയാ," ദിവ്യ പറഞ്ഞു.

അമ്മ നിസ്സഹായമായി ചിരിച്ചു.

"അജൂ, ഇവളെ ഒന്ന് കൊണ്ടുപോയി സ്ഥലം കാണിച്ചുകൊടുക്കടാ."

"ഏത് സ്ഥലം?"

"പിന്നിലുള്ള കുളം. കളരി. എല്ലാം."

ലച്ചുവിന്റെ കണ്ണുകൾ ഉടൻ തെളിഞ്ഞു.

"ശരിക്കുമുണ്ടോ കുളം?"

"ഉണ്ട്."

"തറവാട്ടുകുളം?"

"ഉണ്ട്."

"അപ്പോൾ പോവാം."

അവൾ ഉടനെ എഴുന്നേറ്റപ്പോൾ അജു തലകുലുക്കി.

"നീ ഒരിക്കലും നോർമൽ അല്ലല്ലേ?"

"ഇപ്പോൾ മനസ്സിലായോ?"

പിന്നിലെ വഴി തേങ്ങക്കൂട്ടങ്ങൾക്കിടയിലൂടെ ആയിരുന്നു.

മഴ കഴിഞ്ഞതുകൊണ്ട് മണ്ണിന് ഈർപ്പമുണ്ടായിരുന്നു.

കുറച്ചുനേരം ആരും ഒന്നും പറഞ്ഞില്ല.

പിന്നെ പെട്ടെന്ന് ലച്ചു അവന്റെ കൈയിൽ പിടിച്ചു.

അജു ഒന്ന് ഞെട്ടി.

"ലച്ചു..."

പക്ഷേ അവൾ കൈ വിട്ടില്ല.

മെല്ലെ അവന്റെ വിരലുകൾക്കിടയിലേക്ക് സ്വന്തം വിരലുകൾ കോർത്തു.

ചില നിമിഷങ്ങൾ നിശ്ശബ്ദത.

പിന്നെ അജു പതുക്കെ പറഞ്ഞു.

"നമ്മുടെ ഇടയിൽ ഇപ്പോഴും ഒരുപാട് കാര്യങ്ങൾക്ക് പേരില്ല."

ലച്ചു മുന്നോട്ട് നോക്കിക്കൊണ്ടുതന്നെ നടന്നു.

"ഉണ്ട്."

"എനിക്ക് എല്ലാ ഉത്തരങ്ങളും അറിയില്ല."

"എനിക്കും അറിയില്ല."

അജു അവളെ നോക്കി.

"പിന്നെ?"

അവൾ ചെറുതായി ചിരിച്ചു.

"എനിക്ക് അറിയാവുന്ന ഉത്തരങ്ങൾ ഇന്നലെ തന്നെ പറഞ്ഞല്ലോ."

അജുവിന് അർത്ഥം

💬 Comments

View all comments