0%

Chapter Title : അജ്ഞാതവാസം [കത്തനാർ]

Author : കത്തനാർ Read All Parts 78.7K

മനസ്സിലായി.

അവളുടെ കവിളുകൾ ചെറുതായി ചുവന്നു.

അവൾ താഴേക്ക് നോക്കി.

അവന് പറയാൻ വാക്കുകൾ കിട്ടിയില്ല.

രണ്ടുപേരും ഒരുപോലെ നാണിച്ചു.

എങ്കിലും കൈ കോർത്തുനടക്കുന്നത് അവസാനിപ്പിച്ചില്ല.

അൽപ്പം കഴിഞ്ഞപ്പോൾ അവർ കുളത്തിനരികിലെത്തി.

വലിയ ചതുരക്കുളം.

പച്ചനിറമുള്ള വെള്ളം.

കൽപ്പടവുകൾ.

വെള്ളത്തിലേക്ക് ചായുന്ന മരങ്ങളുടെ നിഴൽ.

ലച്ചു കുറച്ചുനേരം മിണ്ടാതെ നോക്കിനിന്നു.

"വാവ്..."

അവളുടെ ശബ്ദത്തിൽ കുട്ടിക്കാലത്തെ അത്ഭുതം ഉണ്ടായിരുന്നു.

"ഇത് ശരിക്കും സ്വർഗ്ഗമാണ്."

അജു ചിരിച്ചു.

"കുളം കണ്ടിട്ട് ഇങ്ങനെ റിയാക്റ്റ് ചെയ്യുന്ന ആളെ ഞാൻ ആദ്യമായാണ് കാണുന്നത്."

"എനിക്ക് ചെറുപ്പം മുതൽ ഒരു തറവാട്ടുകുളത്തിൽ കുളിക്കണം എന്നാഗ്രഹമുണ്ട്."

"എന്ത് ലോജിക്കാ അത്?"

"സ്വപ്നങ്ങൾക്ക് ലോജിക് ഉണ്ടാവാറില്ല."

അജു മറുപടി പറയാതെ ചിരിച്ചു.

പിന്നീട് അവർ കളരിയിലേക്ക് നടന്നു.

കളരിയുടെ മുന്നിലെത്തിയപ്പോൾ അകത്തുനിന്നും പരിശീലനത്തിന്റെ ശബ്ദം കേട്ടു.

മണ്ണിന്റെ മണം.

വിയർപ്പിന്റെ മണം.

കുട്ടികൾ ചുവടുകൾ പരിശീലിക്കുന്ന ശബ്ദം.

അവിടെ പല വിദ്യാർത്ഥികളും പരിശീലനത്തിലായിരുന്നു.

മധ്യഭാഗത്ത് ശശി ചേട്ടൻ.

അവർ അകത്തേക്ക് കയറിയതുമാത്രം ശശി ചേട്ടന്റെ മുഖം തെളിഞ്ഞു.

"അജുക്കുട്ടാ!"

"സുഖമാണോ ചേട്ടാ?"

"സുഖം. എടാ നീ എപ്പോഴാ വന്നത് ഇന്നലെ? കളരിപൂട്ടി പോകുമ്പോൾ കണ്ടില്ലല്ലോ? “

അജു ചിരിച്ചു.

“ഇച്ചിരി വൈകി."

പിന്നെ ലച്ചുവിലേക്ക് തിരിഞ്ഞു.

"ഇതാണ് എന്റെ ഫ്രണ്ട്. കുറച്ചു ദിവസം ഇവിടെ താമസിക്കാൻ വന്നതാ."

ആ അവസാന വാചകം പറയുമ്പോൾ അവന്റെ മുഖത്ത് ചെറിയൊരു നാണം ഉണ്ടായിരുന്നു.

ശശി ചേട്ടൻ അത് ശ്രദ്ധിച്ചു.

ലച്ചു മറ്റൊരു ഭാഗത്തേക്ക് നോക്കിയിരുന്നപ്പോൾ ശശി ചേട്ടൻ കണ്ണിറുക്കി.

പിന്നെ ശബ്ദമില്ലാതെ ചുണ്ടനക്കി.

"കാമുകിയാണോ?"

അജു

💬 Comments

View all comments