Chapter Title : അജ്ഞാതവാസം [കത്തനാർ]
കണ്ണുരുട്ടി.
ഉടനെ വിഷയം മാറ്റി.
"പുതിയ ബാച്ചാണോ?"
ശശി ചേട്ടൻ ചിരി അടക്കാൻ ശ്രമിച്ചുകൊണ്ട് പരിശീലനത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി.
ലച്ചുവിന്റെ ശ്രദ്ധ അതുവരെ മറ്റൊരിടത്തായിരുന്നു.
കളരിയുടെ ചുവരുകളിൽ തൂങ്ങിയിരുന്ന ആയുധങ്ങളിലേക്ക്.
വാളുകൾ.
കുന്തങ്ങൾ.
ഉരുമ്പുകൾ.
ചുറ്റികകൾ.
പാരമ്പര്യ ആയുധങ്ങൾ.
"ഇവയെല്ലാം ശരിക്കും ഉപയോഗിക്കുമോ?"
"അതെ."
"ഇത് പൊളിയാണ്."
അവൾ ഒരു മരക്കോൽ എടുത്തു.
പരിശോധിച്ചു.
രണ്ടു പ്രാവശ്യം വീശി.
തുടർന്ന് മറ്റൊന്ന്.
അജു കുറച്ച് അകലെ നിന്നു നോക്കിക്കൊണ്ടിരുന്നു.
അവൾ മുഴുവൻ ആയുധലോകത്തിൽ മുഴുകിയിരുന്നു.
ആ സമയത്ത് അജു നിലത്തു വച്ചിരുന്ന ഒരു നീളൻ കോൽ എടുത്തു.
വർഷങ്ങളായി ചെയ്തു തഴമ്പിച്ച ഒരു ചുവട്.
ഒരു തിരിവ്.
രണ്ടു വേഗത്തിലുള്ള ചുറ്റലുകൾ.
വായുവിൽ കോൽ വട്ടമിട്ടു.
അടുത്ത നിമിഷം അത് വീണ്ടും അവന്റെ കയ്യിൽ നിശ്ചലമായി.
എല്ലാം ഏതാനും സെക്കൻഡുകൾക്കുള്ളിൽ.
ലച്ചു അപ്പോഴും മറ്റൊരു വാൾ നോക്കുകയായിരുന്നു.
അവൾ ഒന്നും കണ്ടില്ല.
അജു ആശ്വാസത്തോടെ കോൽ പഴയ സ്ഥാനത്ത് വച്ചു.
"ഏയ്!"
ശശി ചേട്ടന്റെ ശബ്ദം കേട്ട് ലച്ചു തിരിഞ്ഞു.
"ഇവനെ വിശ്വസിക്കണ്ട."
"എന്തുകൊണ്ട്?" അവൾ ചോദിച്ചു.
"ഇവൻ ചെറുപ്പം മുതൽ ഇവിടെ പരിശീലിച്ച ആളാ."
ലച്ചു സംശയത്തോടെ അജുവിനെ നോക്കി.
ശശി ചേട്ടൻ തുടർന്നു.
"കോളേജിൽ കയറുന്നതുവരെ ദിവസവും വരുമായിരുന്നു."
"ശരിക്കുമോ?"
"അതെ. കൈയാങ്കളിയിലും ആയുധപരിശീലനത്തിലും മിടുക്കൻ. മർമ്മവിദ്യയും പഠിച്ചിട്ടുണ്ട്."
ലച്ചു ആദ്യം ശശി ചേട്ടനെ നോക്കി.
പിന്നെ അജുവിനെ.
അടുത്ത നിമിഷം പൊട്ടിച്ചിരിച്ചു.
"ചേട്ടാ, എന്താണ് ഇവൻ ഓഫർ ചെയ്തത്?"
"എന്താ?"
"ഇത്ര വലിയ കള്ളം പറയാൻ."
കളരിയിലുണ്ടായിരുന്ന ചില കുട്ടികൾ പോലും ചിരിച്ചു.
💬 Comments
View all comments