0%

Chapter Title : അജ്ഞാതവാസം [കത്തനാർ]

Author : കത്തനാർ Read All Parts 69.1K

"കാരണം എനിക്കു നിന്നോട് സംസാരിക്കാനുണ്ട്."

"സംസാരിക്കാൻ വാതിൽ ലോക്ക് ചെയ്യേണ്ട ആവശ്യമെന്താ?"

"നീ അഞ്ചു മിനിറ്റിനുള്ളിൽ ഓടിപ്പോകാതിരിക്കാൻ."

"ഞാൻ എന്താ വല്ലോ ജയിൽപ്പുള്ളിയാണോ?"

"അല്ല. നീ ഉത്തരവാദിത്തമുള്ള മനുഷ്യനാണ്. അതുകൊണ്ടുതന്നെ അപകടകാരിയും."

അജു ദീർഘനിശ്വാസം വിട്ടു.

മുറിയിലുള്ള കസേരയിൽ ഇരുന്നു.

ലച്ചു കട്ടിലിൽ കാലുമടക്കി ഇരിക്കുകയായിരുന്നു.

പക്ഷേ ഇത്തവണ അവളുടെ മുഖത്ത് പതിവ് കുസൃതികൾ ഇല്ലായിരുന്നു.

അവൾ കുറച്ചുനേരം മിണ്ടാതെ നിന്നു.

അത് അജു ശ്രദ്ധിച്ചു.

"എന്താ ലച്ചു?"

അവൾ പതുക്കെ ചോദിച്ചു.

"ഈ വീട്ടിൽ എല്ലാവരും ഇങ്ങനെ തന്നെയാണോ?"

"എങ്ങനെ?"

"പരസ്പരം കളീം ചിരീം പിന്നെ മറ്റുള്ളവരുടെ കാര്യങ്ങൾ ഒക്കെ അന്വേഷിച്ചും. അങ്ങനെ. “

അജു ചിരിച്ചു.

"സാധാരണ വീട്ടിലൊക്കെ അങ്ങനെയല്ലേ?"

ലച്ചു തലകുലുക്കി.

"അല്ല."

മുറിയിൽ വീണ്ടും നിശ്ശബ്ദത പടർന്നു.

പിന്നെ അവൾ ജനലിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

"എനിക്ക് ചെറുപ്പം മുതൽ ഇതുപോലൊരു വീട് എന്താണെന്ന് അറിയില്ല അജു."

അജുവിന്റെ മുഖം ഗൗരവമായി. അവൻ ഒന്നും പറഞ്ഞില്ല.

ലച്ചു മെല്ലെ സംസാരിച്ചുതുടങ്ങി.

"എന്റെ അമ്മയെക്കുറിച്ച് എനിക്ക് ഓർമ്മയുള്ളത് വളരെ കുറച്ചേ ഉള്ളൂ."

അവളുടെ ശബ്ദം താഴ്ന്നു.

"പക്ഷേ ചില കാര്യങ്ങൾ ഒരിക്കലും മറക്കാൻ പറ്റില്ല."

“ഉം… “അജു മൂളി.

"അമ്മ ചിരിക്കുന്ന മുഖം."

അവൾ ചിരിക്കാൻ ശ്രമിച്ചു.

"എന്നെ എന്നും 'ലക്ഷ്മിക്കുട്ടി' എന്നാണ് വിളിച്ചിരുന്നത്."

"എനിക്ക് ആ പേര് ഒട്ടും ഇഷ്ടമല്ലായിരുന്നു."

"അമ്മയ്ക്ക് ഇഷ്ടമായിരുന്നു."

കുറച്ചുനേരം അവൾ മിണ്ടാതിരുന്നു.

"ഞങ്ങൾ വളരെ സന്തോഷമുള്ള കുടുംബമായിരുന്നു അജു."

"അച്ഛനും അമ്മയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്."

"അമ്മയുടെ വീട്ടുകാർക്ക് അത് ഇഷ്ടമായിരുന്നില്ല."

"എന്നാലും അച്ഛൻ അമ്മയെ വിവാഹം

💬 Comments

View all comments