Chapter Title : അജ്ഞാതവാസം [കത്തനാർ]
ചെയ്തു."
"അമ്മ പറയുമായിരുന്നു, ഒരുകാലത്ത് അച്ഛൻ അമ്മക്ക് വേണ്ടി ലോകവുമായി പോലും അടിപിടി നടത്തിയിട്ടുണ്ടെന്ന്."
അജു ശ്രദ്ധയോടെ കേട്ടിരുന്നു.
"അമ്മ ജീവിച്ചിരുന്ന സമയത്ത് അച്ഛൻ വേറെയായിരുന്നു."
"എങ്ങനെയായിരുന്നു?"
"ഏറ്റവും നല്ല അച്ഛൻ."
അവളുടെ കണ്ണുകളിൽ പഴയ ഓർമ്മകളുടെ വെളിച്ചം തെളിഞ്ഞു.
"എന്നെ സ്കൂളിൽ കൊണ്ടുപോകും."
"രാത്രി കഥ പറഞ്ഞുതരും."
"ഒരാഴ്ചയിൽ എത്ര തിരക്കുണ്ടായാലും ഒരു ദിവസം മുഴുവൻ എന്റെ കൂടെയിരിക്കും."
"എനിക്ക് പനി വന്നാൽ ഉറങ്ങാതെ ഇരിക്കും."
അവൾ ചിരിച്ചു.
"ആ സമയത്ത് ഞാൻ വിചാരിച്ചിരുന്നത് എല്ലാ അച്ഛന്മാരും അങ്ങനെയാണെന്നാണ്."
അവൾ നിശ്വാസം വിട്ടു.
"പിന്നെ അമ്മ പോയി."
അജുവിന്റെ നെഞ്ചിൽ എന്തോ മുറുകി.
ലച്ചു ശബ്ദം നിയന്ത്രിക്കാൻ ശ്രമിച്ചു.
"അമ്മ മരിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛൻ മാറിത്തുടങ്ങി."
"ആദ്യം ഞാൻ ശ്രദ്ധിച്ചില്ല."
"പിന്നെ മനസ്സിലായി."
"അദ്ദേഹം എന്നെ വെറുക്കുന്നില്ല."
"പക്ഷേ അടുത്ത് വരാനും കഴിയുന്നില്ല."
"അമ്മയെ ഓർമ്മപ്പെടുത്തുന്നതുകൊണ്ടാവാം."
"അറിയില്ല."
അവൾ തല താഴ്ത്തി.
"ഇപ്പോൾ പോലും അച്ഛൻ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം."
അജു ചോദ്യഭാവത്തിൽ നോക്കി.
"എങ്ങനെ?"
"കാരണം കുറച്ചുവട്ടം ഞാൻ കണ്ടിട്ടുണ്ട്."
"എന്ത്?"
"അച്ഛൻ വീട്ടിൽ വന്ന രാത്രികളിൽ..."
"ഞാൻ ഉറങ്ങുന്നതായി നടിക്കും."
"അപ്പോൾ അദ്ദേഹം വാതിൽ തുറന്ന് നോക്കും."
"പുതപ്പ് ശരിയാക്കും."
"ചിലപ്പോൾ തലയിൽ കൈവെക്കും."
"പിന്നെ ഒന്നും പറയാതെ പോകും."
അവളുടെ ശബ്ദം വിറച്ചു.
"രാവിലെ എഴുന്നേൽക്കുമ്പോൾ വീണ്ടും പഴയതുപോലെ."
"ദൂരം."
"എപ്പോഴും ദൂരം."
അജു കുറച്ചുനേരം മിണ്ടാതെ ഇരുന്നു.
പിന്നെ ചോദിച്ചു.
“അതുകൊണ്ടാണോ നീ വീട്ടിൽ പോകാത്തത്? “
"അതുമൊരു കാരണം."
"ബാക്കി?"
ലച്ചു അവനെ നോക്കി.
"നിന്റെ കഥ
💬 Comments
View all comments