0%

Chapter Title : അജ്ഞാതവാസം [കത്തനാർ]

Author : കത്തനാർ Read All Parts 70.4K

കേൾക്കണം."

"എന്റെ കഥ?"

"അതെ."

"ഇന്ന് ഉച്ചക്ക് അമ്മയെപ്പറ്റിയും ചേച്ചിയെപ്പറ്റിയും പറയുമ്പോൾ നീ പകുതിയിൽ നിർത്തി. ഇപ്പോൾ മുഴുവൻ പറയണം."

അജു കസേരയിൽ പിന്നിലേക്ക് ചാരി.

ഒരു വലിയ നിശ്വാസം വിട്ടു.

"ശരി."

"പക്ഷെ കേട്ടിട്ട് ചിരിക്കരുത്."

"ഞാൻ ചിരിക്കില്ല."

"ഉറപ്പോ?"

"ഉറപ്പ്."

"എന്റെ അച്ഛൻ ആദ്യം ബിസിനസുകാരൻ ആയിരുന്നില്ല."

"പിന്നെ?"

" ഒരു കളരിപ്പയറ്റ് ഗുരു."

ലച്ചു അത്ഭുതത്തോടെ നോക്കി.

"സീരിയസായിട്ടാ?"

"അതെ."

“കണ്ടുകാണില്ല. ഈ തറവാടിന്റെ പിന്നിലുണ്ടല്ലോ ഒരു വലിയ കളരി. അത് അച്ഛന്റേതായിരുന്നു."

"ഒരുകാലത്ത് നല്ല പ്രശസ്തിയുമുണ്ടായിരുന്നു."

അവന്റെ കണ്ണുകളിൽ ഓർമ്മ തെളിഞ്ഞു.

"ചെറുപ്പത്തിൽ ഞാൻ അവിടെ ചുറ്റിനടക്കുമായിരുന്നു. നാലാം വയസ്സുമുതൽ ഞാനും കളരി അഭ്യസിച്ചു തുടങ്ങിയതാണ്. “

"രാവിലെ അഞ്ചുമണിക്ക് തന്നെ കുട്ടികൾ പരിശീലനത്തിന് വരും."

"അച്ഛനു എത്ര ശിഷ്യന്മാരുണ്ടായിരുന്നെന്ന് എനിക്ക് ധാരണയില്ല."

"പിന്നെ എന്തുപറ്റി?"

"അതാണല്ലോ കഥ."

അവൻ മെല്ലെ പറഞ്ഞു.

"അച്ഛന് ചില സുഹൃത്തുക്കൾ ഉണ്ടായിരുന്നു."

"അവരാണ് ബിസിനസ് തുടങ്ങാൻ പറഞ്ഞത്."

"ഭാവിയുണ്ടെന്നൊക്കെ പറഞ്ഞു."

"കളരി നടത്തി കിട്ടുന്നതിനേക്കാൾ കൂടുതൽ വരുമാനം കിട്ടുമെന്നാണ് പറഞ്ഞത്."

"അച്ഛൻ വിശ്വസിച്ചു."

"കാരണം അവർ സുഹൃത്തുക്കളായിരുന്നു."

"ബിസിനസ് തുടങ്ങി."

"ആദ്യം എല്ലാം നന്നായി."

"പിന്നെ നഷ്ടം."

"വീണ്ടും നഷ്ടം."

"കടം എടുക്കാൻ തുടങ്ങി."

"ബാങ്കിൽ നിന്നും."

"പുറത്തുനിന്നും."

"സ്വകാര്യ പലിശക്കാർ മുതൽ."

ലച്ചു ശ്വാസം അടക്കിക്കേട്ടിരുന്നു.

"അച്ഛന് കാര്യങ്ങൾ കൈവിട്ട് പോകുന്നത് മനസ്സിലാകുമ്പോഴേക്കും വൈകിയിരുന്നു."

"അപ്പോഴേക്കും സുഹൃത്തുക്കൾ?"

അജു കയ്പോടെ ചിരിച്ചു.

"അവരാണ് ആദ്യം പോയത്."

"പണം പോയി."

"ബിസിനസ് പോയി."

"സുഹൃത്തുക്കളും പോയി."

"ബാക്കിയായി കടങ്ങൾ."

മുറിയിൽ നിശ്ശബ്ദത പടർന്നു.

"അവസാനം..."

💬 Comments

View all comments