Chapter Title : അജ്ഞാതവാസം [കത്തനാർ]
അജു വാക്ക് നിർത്തി.
ലച്ചു തലകുനിച്ചു.
അവൾക്ക് ബാക്കി മനസ്സിലായിരുന്നു.
"അതെ."
"ഒരു രാത്രി അച്ഛൻ പോയി."
"തിരികെ വന്നില്ല."
കുറച്ചുനേരം ആരും സംസാരിച്ചില്ല.
പുറത്ത് ഒരു പട്ടി കുരച്ചു.
വീണ്ടും നിശ്ശബ്ദത.
അജു പതുക്കെ തുടർന്നു.
"അച്ഛനും അമ്മയും പ്രേമിച്ച് വിവാഹം ചെയ്തവർ ആയതുകൊണ്ട് അമ്മയുടെ വീട്ടുകാർ ഞങ്ങളെ സ്വീകരിച്ചിരുന്നില്ല."
"അച്ഛൻ മരിച്ചപ്പോൾ സഹായിക്കാൻ ആരുമുണ്ടായില്ല."
"പക്ഷേ അമ്മ തോറ്റില്ല."
അവന്റെ ശബ്ദത്തിൽ അഭിമാനം നിറഞ്ഞു.
"അമ്മ നേരെ സ്വന്തം വീട്ടിലേക്ക് പോയി."
"അവകാശത്തിനായി വഴക്കിട്ടു."
"കോടതിയിൽ പോയി."
"ഭൂമികൾ കിട്ടി."
"പിന്നെ അതെല്ലാം വിറ്റു."
"അച്ഛന്റെ പേരിലുണ്ടായിരുന്ന ബാക്കി സ്ഥലങ്ങളും വിറ്റു."
"എന്തിനെന്നറിയാമോ?"
"കടം വീട്ടാൻ."
ലച്ചു ശ്വാസംവിട്ടു.
"അതുകൊണ്ടാണ് സ്വകാര്യ കടങ്ങൾ തീർന്നത്."
"ഇപ്പോൾ ഒന്നും തന്നെയില്ലേ?"
"ഉണ്ട്."
"ഈ പഴയ തറവാട്."
"അതുമാത്രം."
അവൻ ചിരിച്ചു.
"സത്യത്തിൽ അത് നമ്മുടെ കഴിവിനേക്കാൾ വലിയ വീടാണ്."
"ഇത്ര വലിയ വീട് നോക്കാൻ പോലും പറ്റുന്നില്ല."
"എന്നാലും വിട്ടുകൊടുക്കാൻ മനസ്സില്ല."
"പിന്നെ കളരി?"
ലച്ചുവിന് ഓർമ്മ വന്നു.
"കളരി ഇപ്പോഴും ഉണ്ട്."
“ശശി ചേട്ടനാണ് നടത്തുന്നത്."
"അച്ഛന്റെ അടുത്ത ശിഷ്യനായിരുന്നു. “
"ഇന്നും നമ്മളെ സ്വന്തം കുടുംബംപോലെ നോക്കും."
"അവിടെനിന്ന് കുറച്ച് വരുമാനം കിട്ടും."
"പക്ഷേ അതുകൊണ്ട് ഒന്നും നടക്കില്ല."
"അപ്പോൾ ഇപ്പോഴത്തെ പ്രശ്നം?"
അജുവിന്റെ മുഖം വീണ്ടും ഗൗരവമായി.
"ബാങ്ക് ലോൺ."
"അത് മാത്രമാണ് ബാക്കി."
"പക്ഷേ അതാണ് ഏറ്റവും വലിയത്."
ലച്ചു നേരെ ഇരുന്നു.
"ജപ്തി നോട്ടീസ് അതിനാണോ?"
"അതെ."
"വീടെടുക്കാൻ നടപടികൾ തുടങ്ങി."
"അമ്മ ഒരു സ്റ്റേ വാങ്ങി."
"കേസ്
💬 Comments
View all comments