Chapter Title : ചക്രവ്യൂഹം [കത്തനാർ]
ഉണ്ടായിരുന്നു. ഞങ്ങൾ മൂന്നുപേരും മതിയായിരുന്നു.”
അഖിലിന്റെ കണ്ണുകളിൽ ഒരു നിമിഷം പഴയ സന്തോഷം തെളിഞ്ഞു.
“എല്ലാം നന്നായി പോയിരുന്നു.”
അവൻ നിശ്ശബ്ദനായി.
“അയാൾ വരുന്നതുവരെ.”
അജുവിന് ചോദിക്കേണ്ടിവന്നില്ല.
അഖിൽ തന്നെ പേര് പറഞ്ഞു.
“കൃഷ്ണ.”
ലച്ചു പെട്ടെന്ന് കുതറുന്നത് നിർത്തി.
അവളും കേൾക്കുകയായിരുന്നു.
“ലക്ഷ്മിയുടെ അച്ഛൻ,” അഖിൽ പറഞ്ഞു. “ബിസിനസ് ലോകത്തിൽ ഞങ്ങളുടെ ഗ്രൂപ്പ് വളർന്നുകൊണ്ടിരുന്ന സമയം. എല്ലായിടത്തും നിക്ഷേപം നടത്തുന്നു. കമ്പനികൾ വാങ്ങുന്നു. പുതിയ മേഖലകളിലേക്ക് കടക്കുന്നു.”
അവൻ അജുവിന്റെ കണ്ണുകളിലേക്ക് നോക്കി.
“ആദ്യം എല്ലാം നല്ല രീതിയിലായിരുന്നു.”
“എന്താണ് സംഭവിച്ചത്?”
അജുവിന്റെ ചോദ്യം താൽപര്യം കൊണ്ടായിരുന്നില്ല.
സമയം നീട്ടാനും അഖിലിന്റെ ശ്രദ്ധ ലച്ചുവിൽനിന്ന് മാറ്റാനുമായിരുന്നു.
അഖിൽ അതറിയാതെ തുടർന്നു:
“അച്ഛന്റെ കമ്പനിക്ക് വികസിക്കാൻ പണം വേണമായിരുന്നു. പുതിയ ഫാക്ടറി. പുതിയ യന്ത്രങ്ങൾ. കൂടുതൽ വിപണി. ബാങ്ക് വായ്പയേക്കാൾ ഒരു നല്ല നിക്ഷേപകൻ മതിയെന്ന് എല്ലാവരും പറഞ്ഞു.”
“കൃഷ്ണ നിക്ഷേപിച്ചോ?”
“അതെ.”
അഖിൽ തലകുലുക്കി.
“നല്ലൊരു തുക. അതിനു പകരം അച്ഛൻ അദ്ദേഹത്തെ ബോർഡിലേക്ക് ക്ഷണിച്ചു. മാന്യമായി. ഒരു പങ്കാളിയായി.”
അവന്റെ മുഖം പതുക്കെ കടുത്തു.
“ആദ്യത്തെ കുറച്ചുമാസം പ്രശ്നമൊന്നുമുണ്ടായില്ല. കൃഷ്ണയ്ക്ക് നല്ല ആശയങ്ങളുണ്ടായിരുന്നു. ബന്ധങ്ങളുണ്ടായിരുന്നു. കമ്പനി വളർന്നു. ലാഭം കൂടി.”
“പിന്നെ?”
“പിന്നെ അദ്ദേഹം ഓഹരികൾ വാങ്ങിത്തുടങ്ങി.”
അഖിൽ ഓരോ വാക്കും പതുക്കെ പറഞ്ഞു.
“ആദ്യം വളരെ കുറച്ച്. ആരുടെയും ശ്രദ്ധയിൽപ്പെടാത്ത വിധം. പണം ആവശ്യമായിരുന്ന ചെറിയ ഓഹരിയുടമകളിൽനിന്ന്. ചിലർക്ക് കൂടുതൽ വില കൊടുത്തു. ചിലർക്കു വേറെ ഇടപാടുകൾ വാഗ്ദാനം ചെയ്തു.”
അവൻ മുഷ്ടി ചുരുട്ടി.
“പക്ഷേ എല്ലാം സ്വന്തം പേരിലായിരുന്നില്ല. വേറെ കമ്പനികൾ.
💬 Comments
View all comments