Chapter Title : ചക്രവ്യൂഹം [കത്തനാർ]
അഖിലിന്റെ ഓരോ വാക്കും ശ്രദ്ധിച്ചു.
ശ്വാസം വീണ്ടെടുക്കാൻ കിട്ടിയ സമയം ഉപയോഗിക്കണമെന്നവന് അറിയാമായിരുന്നു.
“വളരെ വലിയ സാമ്രാജ്യമൊന്നുമായിരുന്നില്ല,” അഖിൽ പറഞ്ഞു. “പക്ഷേ നല്ല പേരുണ്ടായിരുന്നു. വിശ്വാസമുണ്ടായിരുന്നു. അച്ഛൻ കഷ്ടപ്പെട്ട് വളർത്തിയ സ്ഥാപനം.”
അവന്റെ ശബ്ദം പതുക്കെ മാറി.
ദേഷ്യം കുറഞ്ഞു.
പകരം ഓർമ്മകളുടെ ഭാരം നിറഞ്ഞു.
“എന്റെ അച്ഛൻ വളരെ നല്ല മനുഷ്യനായിരുന്നു, അജൂ. നല്ല ബിസിനസുകാരനും. സ്ഥാപനത്തിലെ അവസാന ജോലിക്കാരന്റെ പേരുപോലും അദ്ദേഹത്തിന് അറിയാമായിരുന്നു. ആരുടെയെങ്കിലും വീട്ടിൽ അസുഖമുണ്ടെങ്കിൽ പണം കൊടുക്കും.
തൊഴിലാളികളുടെ കുട്ടികളെ പഠിക്കാൻ സഹായിക്കും. പക്ഷേ തീരുമാനമെടുക്കേണ്ട സമയത്ത് ആരെയും ഭയപ്പെടില്ല.”
അഖിലിന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി തെളിഞ്ഞു.
“ബിസിനസായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.”
അവൻ കൈകൾ പോക്കറ്റിൽ വച്ചു.
“അമ്മയാകട്ടെ വീട്ടമ്മ. ജീവിതത്തിൽ വലിയ ആഗ്രഹങ്ങളൊന്നുമില്ല. അച്ഛനും ഞാനും സന്തോഷത്തോടെ ഇരിക്കണം. അത്ര മാത്രം.”
അജുവിന് അവന്റെ കഥയിൽ സ്വന്തം കുടുംബത്തിന്റെ നിഴൽ തോന്നി.
അഖിൽ അത് മനസ്സിലാക്കിയപോലെ പറഞ്ഞു:
“നിന്റെ അച്ഛനും അമ്മയും പോലെയാണ് അവരും വിവാഹം കഴിച്ചത്.”
അജുവിന്റെ നോട്ടം അവനിലേക്ക് തിരിഞ്ഞു.
“പ്രണയിച്ച്.”
അഖിൽ കയ്പോടെ ചിരിച്ചു.
“രണ്ടു കുടുംബങ്ങളും എതിർത്തു. ജാതി. പണം. അഭിമാനം. പതിവുപോലെ എന്തെങ്കിലുമൊക്കെ. പക്ഷേ അവർ വിവാഹം കഴിച്ചു.”
“അതുകൊണ്ട്?”
“അതുകൊണ്ട് രണ്ടു വീട്ടുകാരും അവരെ ഉപേക്ഷിച്ചു.”
അഖിലിന്റെ ശബ്ദം തണുത്തു.
“അവർ കഷ്ടപ്പെട്ടപ്പോൾ ഒരാളും വന്നില്ല. ഞാൻ ജനിച്ചപ്പോൾ പോലും ആരും അന്വേഷിച്ചില്ല. അവരുടെ ഏകമകനായിരുന്നു ഞാൻ. എന്നിട്ടും എനിക്ക് പറയാനൊരു അപ്പൂപ്പനോ അമ്മൂമ്മയോ അമ്മാവനോ ആരുമില്ല.”
അവൻ ചുമൽ കുലുക്കി.
“എനിക്ക് അതൊന്നും വലിയ പ്രശ്നമായിരുന്നില്ല. കാരണം അച്ഛനും അമ്മയും
💬 Comments
View all comments