Chapter Title : ഉത്തരായനം [കത്തനാർ]
പക്ഷേ അത് അവനോട് പറയാനായില്ല.
ഇപ്പോൾ പറഞ്ഞാൽ അവൻ പോകാൻ അനുവദിക്കില്ലെന്ന് അവൾക്കറിയാം.
അല്ലെങ്കിൽ അവൻ അനുവദിച്ചാലും ആ കണ്ണുകളിൽ നിറയുന്ന വേദന അവൾക്ക് സഹിക്കാനാവില്ല.
“ഞാൻ ഇവിടെയുണ്ട്,” അവൾ പതുക്കെ പറഞ്ഞു.
അജു ആശയക്കുഴപ്പത്തോടെ ചോദിച്ചു:
“അതെനിക്കറിയാം.”
“ഞാൻ എവിടെ പോയാലും...”
അവൾ വാക്ക് നിർത്തി.
“എന്ത്?”
ലച്ചു പെട്ടെന്ന് ചിരിച്ചു.
പഴയ കുസൃതി മുഖത്തേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചു.
“ഞാൻ എവിടെ പോയാലും നിനക്ക് സമാധാനം തരില്ലെന്നാണ് പറഞ്ഞത്.”
അജു ചിരിച്ചു.
“അത് എനിക്കറിയാം.”
“നീ എന്നെ മറക്കില്ലല്ലോ?”
“നിന്നെ മറക്കാൻ ആദ്യം നീ മിണ്ടാതിരിക്കണം.”
“അതൊരിക്കലും നടക്കില്ല.”
“അപ്പോൾ മറക്കാനും കഴിയില്ല.”
ലച്ചു വീണ്ടും അവനെ ചേർത്തുപിടിച്ചു.
ഇത്തവണ കണ്ണുനീർ തടയാൻ അവൾ മുഖം അവന്റെ തോളിൽ ഒളിപ്പിച്ചു.
അജു അതു കണ്ടില്ല.
പക്ഷേ എന്തോ മാറിയിട്ടുണ്ടെന്ന് അവന് മനസ്സിലായി.
അവൻ ചോദിച്ചില്ല.
അവൾ പറയാൻ തയ്യാറാകുമ്പോൾ പറയുമെന്ന് കരുതി.
പുറത്ത് സന്ധ്യ പതുക്കെ ഇരുട്ടിലേക്ക് മാറി.
ഒന്നാം ദിവസം. ദിവസങ്ങൾ അങ്ങനെ മാറി മാറി പോയി.
അങ്ങനെ ഒരു ദിവസം. അന്ന് ഒരു വെള്ളിയാഴ്ച്ച ആയിരുന്നു.
അജു പരിപൂർണമായി ആരോഗ്യവാനായില്ലേലും അന്ന് ലക്ഷ്മിയുടെ സഹായത്തോടെ കോളേജിൽ പോയി വന്നു. കോളേജിൽ അവനൊരു ഹീറോ ആയി മാറി. അവനോടു താല്പര്യം ഇല്ലാത്ത സീനിയർസ് പോലും അവനെ ആരാധനയോടെയും കുശുമ്പോടെയും ഒക്കെ നോക്കി. അതവനും ഇഷ്ടപ്പെട്ടു.
തിരിച്ചു വീട്ടിൽ എത്തി അവർ നേരത്തെ തന്നെ അത്താഴം കഴിച്ചു. പിന്നെ അവന്റെ മുറിയിൽ അവനെ ആക്കി, ലച്ചു ഒന്നു കുളിച്ചു വന്നു. അവനും ആരുടേയും സഹായമില്ലാതെ
💬 Comments
View all comments