Chapter Title : അസ്ത്രലാഭം [കത്തനാർ]
പഴയ കസേരകൾ കൂട്ടിയിട്ടിരുന്നു.
വരാന്തയുടെ കൈവരിയിൽ കുറച്ചു പൂക്കൾ വീണുകിടന്നു.
പക്ഷേ മീര പറഞ്ഞ പൂക്കൂട് അവിടെയൊന്നും ഉണ്ടായിരുന്നില്ല.
അജു ചുറ്റും നോക്കി.
“ഇവൾക്ക് ഇന്ന് ശരിക്കും ഭ്രാന്തായോ?”
അവൻ ഫോൺ എടുക്കാൻ തുടങ്ങിയപ്പോഴാണ് പിന്നിൽനിന്ന് ഒരു ശബ്ദം കേട്ടത്.
“നീ എന്താ ഇങ്ങനെ, ഒരു വിവാഹത്തിന് വന്നിട്ട് ആസ്വധിക്കാതെ മുഴുവൻ സമയവും ജോലിയും ചെയ്തു നടക്കുവാ?”
അജുവിന്റെ കൈ നിശ്ചലമായി.
അഞ്ചുവർഷത്തിനിടെ ആ ശബ്ദം ആയിരക്കണക്കിന് തവണ ഫോണിലൂടെ കേട്ടിട്ടുണ്ട്.
ചിലപ്പോൾ ചിരിച്ചുകൊണ്ട്.
ചിലപ്പോൾ ദേഷ്യത്തോടെ.
ചിലപ്പോൾ ഉറക്കം നിറഞ്ഞ്.
ചിലപ്പോൾ കരച്ചിൽ ഒളിപ്പിച്ച്.
എന്നിട്ടും ഇപ്പോൾ കേട്ടപ്പോൾ അത് പരിചിതമായി തോന്നിയില്ല.
കാരണം ആ ശബ്ദം ഫോണിന്റെ മറുവശത്തുനിന്നല്ല വന്നത്.
അവന്റെ പിന്നിൽനിന്നാണ്.
അജു പതുക്കെ തിരിഞ്ഞു.
വരാന്തയുടെ അറ്റത്ത് ലച്ചു നിൽക്കുകയായിരുന്നു.
ഒരു നിമിഷം അവന് ശ്വാസമെടുക്കാൻ പോലും മറന്നു.
അഞ്ചുവർഷം മുമ്പുള്ള പെൺകുട്ടിയല്ല അവിടെ നിന്നിരുന്നത്.
അവളുടെ മുഖത്ത് പ്രായത്തിന്റെ വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ കണ്ണുകളിൽ ഒരു പുതിയ ഉറപ്പുണ്ടായിരുന്നു.
മുമ്പത്തെ കുസൃതി നിറഞ്ഞ പുഞ്ചിരി ഇപ്പോഴും അതേപോലെ.
പുരികം ചെറുതായി ഉയർത്തി അവനെ നോക്കുന്ന ശീലവും മാറിയിട്ടില്ല.
ഇളംനീല നിറമുള്ള സാരിയായിരുന്നു അവൾ ധരിച്ചിരുന്നത്. മുടി പിന്നിൽ കെട്ടിയിരുന്നു. കാതിൽ ചെറിയ കമ്മലുകൾ. കൈയിൽ ഒരു ഫോൺ മാത്രം.
അവളുടെ രൂപത്തിൽ എന്താണ് മാറിയതെന്നും എന്താണ് മാറാതിരുന്നതെന്നും വേർതിരിച്ചറിയാൻ അജുവിന് കഴിഞ്ഞില്ല.
അവൻ നോക്കിക്കൊണ്ടേയിരുന്നു.
ലച്ചു ചിരിച്ചു.
“എന്താ?”
അവന്റെ ചുണ്ടുകൾ അനങ്ങിയെങ്കിലും ശബ്ദം പുറത്തുവന്നില്ല.
അവൾ ഒരു ചുവട് മുന്നോട്ടുവച്ചു.
“അഞ്ചുവർഷം കൊണ്ട് പേര് മറന്നോ?”
അജു
💬 Comments
View all comments