0%

Chapter Title : ആവിര്‍ഭാവം, അവന്‍റെയും [Sethuraman] [Revised and Reloaded]

Author : Sethuraman Read All Parts 4.7K

ലോക കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് അവര്‍ പിരിഞ്ഞു. എങ്ങിനെയാണ് സേതുരാമനുമായി സംസാരിക്കേണ്ടതെന്നു അവന്‍ ഏറെ ചിന്തിച്ചു. അവര്‍ മൂന്നാറില്‍ വീട് മേടിച്ചകാര്യം കാമിനി പറഞ്ഞ് അറിഞ്ഞു, തനിക്കും അവിടെ ഒരു കോട്ടെജ് വേണം, അത് അന്വേഷിക്കാന്‍ സേതു സഹായിക്കണം, ഏതായാലും അവിടെ ഇടയ്ക്കിടെ പോകുന്ന ആളല്ലേ, എന്ന ലൈന്‍ എടുക്കാം എന്ന് തീരുമാനിച്ചു. പിറ്റേന്ന് ഉച്ചക്ക് മുന്‍പായി അരുണ്‍ സേതുവിനെ വിളിച്ചു. “ഗുഡ് മോര്‍ണിംഗ്, ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ട്, എപ്പോഴാണ് ഒന്ന് കാണാന്‍ പറ്റുക”. “അതിനെന്താ സംസാരിക്കാമല്ലോ” സേതു പറഞ്ഞു, “എവിടെയാണ് ഞാന്‍ വരേണ്ട്ത്? അതോ, ഇങ്ങോട്ട് MG റോഡിലേക്ക് വരുന്നോ, ഇവിടെ എന്‍റെ കൂടെ ലഞ്ച് ആകാം, അങ്ങിനെ ആയാലോ?”

“നാളെ രാവിലെ ജിമ്മില്‍ വരാമോ, 8 മണിക്ക്, നമുക്ക് കാറില്‍ ഇരുന്ന് സംസാരിക്കാം, അതല്ലേ നല്ലത്?” അരുണ്‍ അന്വേഷിച്ചു. “നോ പ്രോബ്ലം, so tomorrow it is, I’ll be there” സേതു ഉരിയാടി.

അന്നും രാത്രി 9നാണ് കാമിനി ചാറ്റില്‍ വന്നത്. ആകാംക്ഷയോടെ അരുണ്‍ കാത്തിരിക്കുകയായിരുന്നു. ആദ്യത്തെ ഹായ് ഹലോ ഒക്കെ കഴിഞ്ഞ ഉടനെ അവന്‍ പറഞ്ഞു “നാളെ ഞാന്‍ രാവിലെ സേതുവിനെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്, ഞങ്ങള്‍ ജിമ്മിന്‍റെ പാര്‍ക്കിങ്ങില്‍ വെച്ച് കാണാം എന്നാണ് പറഞ്ഞത്, ഞാന്‍ മൂന്നാറില്‍ പോകുന്ന കാര്യം പറയും കേട്ടോ.” കാമിനി ലേശം സമയം എടുത്താണ് മറുപടി അയച്ചത് “ഞാന്‍ ആ കാര്യം ചേട്ടനോട് അവതരിപ്പിച്ചിട്ടുണ്ട്, താങ്കളോട് നാളെ അത് ഡിസ്കസ് ചെയ്യാം എന്നാണ് പറഞ്ഞത്.” പിന്നെയവര്‍ തമ്മില്‍ കുടുംബത്തിലുള്ളവരുടെ സ്നേഹവിവരങ്ങള്‍ അന്വേഷിച്ചു, പുതിയ വ്യായാമ രീതികളെക്കുറിച്ചും

💬 Comments

View all comments