Chapter Title : ആയുരാഗ്നി 2 [The Erotic Writer]
ആദ്യം വണ്ടിയിൽ നിന്നിറങ്ങി പുറകെ സമ്മുവും സരുവും. അച്ചും കിച്ചും വണ്ടി ഒന്നൂടി ഒതുക്കിയിട്ടിട്ടു അവരോടൊപ്പം എത്തി...
"എന്താടോ രാവുണ്ണി എന്താ താനീ ഓടി കിതച്ചു വരണേ..."
"അങ്ങൂന്നെ അവിടെ ആ മുരുകേശൻ ആ കുട്ടിയെ.... രാവിലെ ഇവിടെ വന്നു പിരിവു തരാൻ പറഞ്ഞു പല കടകളും തല്ലി തകർത്തു ഇപ്പൊ ആ പാർവതികുഞ്ഞു വന്നപ്പോ അതിനെ പിടിച്ചോണ്ട് പോകാൻ നോക്കുന്നു...."
ദേവരാജനും ബാക്കിയുള്ളവരും ധൃതി പിടിച്ചങ്ങോട്ട് നടന്നു ആൾക്കൂട്ടം പാലോട്ട്മംഗലത്തു ദേവരാജ വർമ്മക്ക് വേണ്ടി ഒഴിഞ്ഞു നിന്നു കൊടുത്തു... ആൾക്കൂട്ടത്തിന് നടുവിൽ ഒരു പെൺകുട്ടി കരഞ്ഞു കൈ കൂപ്പി നിലത്തിരിക്കുന്നു അവളുടെ കഴുത്തിലെ സ്റ്റാളിൽ വലിച്ചു പിടിച്ചൊരുത്തൻ അവളെ വലിച്ചെണീപ്പിക്കാൻ നോക്കുന്നു അവന്റെ സൈഡിലും പിറകിലുമായി കറുത്തു കരിവീട്ടി പോലുള്ള അഞ്ചാംറെണ്ണം വേറെ നിക്കുന്നു.
ദേവരാജൻ മുന്നോട്ടേക്ക് ചെന്നു.... "മുരുകേശാ നിന്നോട് കഴിഞ്ഞ തവണയേ പറഞ്ഞു ആ കുട്ടിയുടെ സമ്മതമില്ലാതെ നീ അവളെ ഇവിടെ നിന്നു കൊണ്ട് പോകില്ലാന്നു..."
സ്റ്റാളിൽ പിടിച്ച് വലിച്ചോണ്ട് നിന്നവൻ ദേവരാജനെ ഒന്ന് നോക്കി... "അടടാ വന്തിട്ടിയ പാലോട്ട് തമ്പ്രാ... ഉനക്കാക താ നാൻ വെയിറ്റ് പണ്ണികിട്ടിരുന്തേ.. നീ താനേ ഏർകനവ് എന്നെ ഇങ്കിരുന്ത് തുരത്തിയത്... ഓങ്കിട്ടെ സൊല്ലലിയ നാ തിരുമ്പി വരുവേന്. ഓൻ മുന്നോടിയെ ഇവളെ തൂക്കിട്ടു പോവേണ്. ഇപ്പോ ഇന്ത നൊടി നാ ഇങ്കിരുന്ത് ഇവളെ കൂട്ടിട്ട് പോകപോറെൻ ഉനക്ക് എന്ന സെയ്യ മുടിയുമാ അതു സെയ്യു....
അച്ചുവും കിച്ചുവും ഇതൊക്കെ കേട്ടു നെഞ്ചിൽ കൈ രണ്ടും പിണച്ചു കെട്ടി നിൽക്കുന്നു. തമിഴ് അത്ര കണ്ടു അങ്ങോട്ട് മനസിലായില്ലേലും
💬 Comments
View all comments