0%

Chapter Title : ആഴങ്ങളിൽ 4 [Chippoos]

Author : Kambikathakal Read All Parts 524

ഇപ്പൊ വരും മാഡം ഇവിടെ ഇരിക്ക്" വാസു കസേര ചൂണ്ടിക്കാണിച്ചു.

"വഴീന്ന് മാറെടാ" ഐശ്വര്യ, സോമനോട് പറഞ്ഞു, അയാൾ അരയിൽ നിന്നൊരു കത്തിയെടുത്തു വെറുതെ തല ചൊറിഞ്ഞു കൊണ്ട് നിന്നു."മാഡം ഇരിക്കെന്നെ മുതലാളി ഇപ്പോ വരും, എന്നിട്ട് പോകാം" വാസു വീണ്ടും പറഞ്ഞു. അയാൾ അവളെ ചൂഴ്ന്ന് നോക്കി, എന്റെ കൺട്രോൾ പോകുന്നതിന് മുൻപ് മുതലാളി വന്നാൽ ഇവൾക്ക് കൊള്ളാം എന്നയാൾ മനസ്സിൽ വിചാരിച്ചു. മുറ്റത്തൊരു വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ടു, സോമൻ ജനലിലൂടെ നോക്കി നാരായണ പിള്ളയുടെ ജീപ്പ് അല്ല.

വാതിലിൽ ഒരു മുട്ട് കേട്ടു, എന്ത് വേണമെന്ന് സോമൻ വാസുവിനോട് ആംഗ്യഭാഷയിൽ ചോദിച്ചു. കതക് തുറക്കാൻ അയാൾ കൈ കൊണ്ട് കാണിച്ചു. സോമൻ കതകു തുറന്നതും ശക്തമായ ഒരടിയേറ്റ് അയാൾ പുറകോട്ട് വേച്ചു പോയി. മഹേഷ്‌ വാതിലിലൂടെ അകത്തേക്ക് കയറി വന്നു, അയാൾ മുണ്ട് മടക്കിക്കുത്തി.

ചാക്കോ പുറത്ത് കാറിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു."തല്ലിക്കൊല്ലെടാ ഈ നായിന്റെ മോനെ" വാസു അലറി. സോമൻ കത്തിയെടുത്തു കൊണ്ട് ചാടി വീണു. അയാൾ കത്തി മഹേഷിന് നേരെ വീശി മഹേഷ്‌ മിന്നൽ വേഗത്തിൽ ഒരു വശത്തേക്ക് മാറിക്കൊണ്ട് സോമന്റെ താടിയിൽ ശക്തമായ ഒരിടി സമ്മാനിച്ചു.

വീണ്ടും കുത്താനാഞ്ഞ സോമന്റെ കൈയിൽ മഹേഷ്‌ പിടുത്തമിട്ടു, അയാളാ കൈയിൽ പിടിച്ചൊന്നു തിരിച്ചു, കത്തി താഴെ വീണു, അത് മഹേഷ്‌ ചവിട്ടിത്തെറിപ്പിച്ചു. ആയുധം നഷ്ടപ്പെട്ട സോമൻ വെറും കൈ കൊണ്ട് മഹേഷിനെ ആഞ്ഞിടിച്ചു, ഒഴിഞ്ഞു മാറിയ മഹേഷിന്റെ ശക്തമായ ഒരിടിയിൽ സോമൻ അറിയാതെ കുനിഞ്ഞു പോയി, അതേ സമയം മഹേഷിന്റെ വലതു

💬 Comments

View all comments