Chapter Title : ആഴങ്ങളിൽ 4 [Chippoos]
കൈ മുട്ട് സോമന്റെ തലയിൽ ടക്ക് എന്ന ശബ്ദത്തോടെ പതിച്ചു. "ആ" സോമൻ രണ്ട് കൈ കൊണ്ടും തലയുടെ രണ്ടു വശത്തും പിടിച്ചു കൊണ്ട് താഴേയ്ക്കിരുന്നു പോയി.
ഒരു ചവിട്ട് കൂടി, സോമൻ മുറിയുടെ മൂലയിൽ ചുരുണ്ടു കിടന്നു ഞരങ്ങി. വാസു മഹേഷിനെ നോക്കി, ഇവൻ തൊഴിൽ അറിയാവുന്നവനാണ്, കത്തി കൊണ്ട് എത്രയോ പേരുടെ ദേഹത്തു ചിത്രപ്പണി നടത്തിയ സോമനാണ് അടി കൊണ്ട് താഴെ കിടക്കുന്നത്. മഹേഷ് ഐശ്വര്യയോട് പറഞ്ഞു "ഞാൻ നിയമം കൈയിലെടുക്കുകയാണെന്ന് കരുതരുത് മാഡം, വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതി ശീലമില്ല അത് കൊണ്ടാണ്".
"അത് എനിക്കുമില്ലെടാ മൈരേ" എന്ന് പറഞ്ഞു കൊണ്ട് വാസു ചാടി വീണു. മഹേഷിന് ഒരു അബദ്ധം പറ്റിയിരുന്നു, ഐശ്വര്യയോട് സംസാരിക്കുന്ന സമയത്ത് വാസു കുറച്ച് അടുത്തു വന്നത് ശ്രദ്ധിച്ചില്ല. വാസു മഹേഷിന്റെ പുറകിൽ നിന്ന് ശരീരം ചുറ്റി ഒരു പിടുത്തമിട്ടു. അടുത്തത് എന്താണ് വരാനിരിക്കുന്നതെന്ന് മഹേഷിന് അറിയാമായിരുന്നു. പൊക്കി നിലത്തു വാരിയലക്കൽ ആണ് വാസുവിന്റെ പതിവ്.
വാസുവിന്റെ ആ കണക്കുകൂട്ടൽ തെറ്റിച്ചു കൊണ്ട് മഹേഷ് പുറകോട്ട് വാസുവിന്റെ ഇടതു കാൽ മുട്ടിനു താഴെ ഒരു ചവിട്ട് കൊടുത്തു. വാസു ബാലൻസ് തെറ്റി താഴെ വീഴാൻ പോയ നിമിഷത്തിൽ അയാളുടെ പിടി അയഞ്ഞു. മഹേഷ് ഒന്ന് കുനിഞ്ഞ് വാസുവിനെ മുതുകിനു മുകളിലൂടെ പൊക്കിയെടുത്തു അവിടെ കിടന്ന മേശപ്പുറത്തേക്ക് എറിഞ്ഞു. "പ്ഠേ" മേശയുടെ പലകകളിൽ പൊട്ടലുണ്ടായി, വാസു ഉരുണ്ട് താഴെ നിന്നു. അയാൾ മഹേഷിനടുത്തേയ്ക്ക് പാഞ്ഞു ചെന്നു.
"ധും" മഹേഷ് മിന്നൽ വേഗത്തിൽ ഇടതു കാൽ പൊക്കി വാസുവിന്റെ നെഞ്ചിൽ
💬 Comments
View all comments