0%

Chapter Title : അബദ്ധം 4 [PG]

Author : kkstories Read All Parts 1.2K

ഞാൻ പുറത്ത് ഉണ്ടാകും മുഖം ഒക്കെ കഴുകി ഫ്രഷായി പുറത്തേക്ക് വാ.. “

സ്വാമിജി കട്ടിലിൽ നിന്ന് എഴുന്നേറ്റ് എന്നെ ഒന്ന് നോക്കിയ ശേഷം തോളിൽ കൈ വച്ച് ആശ്വസിപ്പിക്കും പോലെ രണ്ട് തവണ തട്ടി

“ഒന്നും പേടിക്കണ്ട എല്ലാം ഞാൻ നോക്കിക്കോളാം…”

ശേഷം മുറിയിൽ നിന്ന് പുറത്തേക്ക് നടന്നു. എല്ലാ പ്രശ്നങ്ങളും ഇവിടം കൊണ്ട് തീരാൻ പോകുകയാണ് എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ആയിരുന്നു.സന്തോഷത്തോടെ എഴുന്നേറ്റ് മുഖം വൃത്തിയായി കഴുകി കട്ടിലിൽ കിടന്നിരുന്ന പുതപ്പ് എടുത്ത് മുഖത്തെ വെള്ളം ഓടിച്ചു തുടച്ച ശേഷം മുറിയിൽ നിന്നും പുറത്തേക്ക് വന്നു.

“ഇന്ന് നല്ല കാര്യങ്ങൾക്ക് ശുഭകരമായ ദിവസമല്ല. നാഗ പൗർണ്ണമിയിലെ കറുത്ത പക്ഷമാണ് ഇന്ന് മാത്രവുമല്ല ഈ കുട്ടിക്കും ചില ദോഷങ്ങളും ഉണ്ട്. ഇന്ന് രാത്രി ആശ്രമത്തിൽ വച്ച് ഇവന് വേണ്ടി ഒരു പ്രത്യേക പൂജ എന്റെ മേൽനോട്ടത്തിൽ പത്തു സ്വാമിമാരുടെ കാർമികത്വത്തിൽ നടത്തുന്നുണ്ട്.ആ പൂജയോട് കൂടി എല്ലാ പ്രശ്നങ്ങളും മാറിക്കിട്ടും..”

ഗ്ലാഡിസും സ്റ്റീഫനും തൊഴു കൈയോടെ സ്വാമിക്ക് ചുറ്റും നിൽപ്പുണ്ടായിരുന്നു.

“അയ്യോ സ്വാമി അത് പറ്റില്ല ബാഹുലേയൻ ഇന്ന് രാത്രി ഇവിടെ എത്തും. വലിയ പ്രതീക്ഷയോടെ ആയിരിക്കും വരിക. ഇവനെ ഇന്ന് കട്ടിലിൽ കിട്ടിയില്ലെങ്കിൽ മദം പൊട്ടിയ ആന കണക്കെ എന്തൊക്കെ ചെയ്യും എന്ന്‌ പറയാൻ പറ്റില്ല. ഞങ്ങൾക്കും കണക്കിന് കിട്ടും..“

“അവനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിക്കുക. വേറെ പോംവഴി ഒന്നും കാണുന്നില്ല ഇന്നത്തെ പൂജ നടന്നേ തീരൂ.“

“പ്രതിവിധി ഒന്നും ഇല്ലേ സ്വാമി.. “

സ്വാമിജി ഒരിക്കൽ കൂടി കവടി പലകയിൽ ചൂഴ്ന്ന്

💬 Comments

View all comments