0%

Chapter Title : അഭിസാരിക [ആൽബി]

Author : alby Read All Parts 409

ചെല്ലുവോന്നു ചോദിച്ചു.അമ്മായിക്ക് ഡയാലിസിസ് ചെയ്യാനുള്ള ഡേറ്റ് നാളെയാ. ഇതിനിടേൽ ഏട്ടൻ ഒന്ന് വീണു നടുവെട്ടി.ചോദിക്കുമ്പോൾ എങ്ങനാ പറ്റില്ലാന്ന് പറേണെ..

ആഹാ,അമ്മാവനുള്ള ശുപാർശ ആരുന്നോ. നടന്നതുതന്നെ.

മോനെ,നമ്മുക്ക് കഷ്ടകാലം വന്നപ്പൊ തിരിഞ്ഞുനോക്കിയില്ല എന്നുകരുതി.നമ്മളും അങ്ങനായാ എന്താടാ ഒരു വ്യത്യാസം.ഇതിപ്പൊ ഇങ്ങനൊരു കാര്യമല്ലേ.എന്റെ കുട്ടിയൊന്നു പോയിവാ.

എന്നാലും അമ്മേ പഴയതൊക്കെ ഓർക്കുമ്പോൾ..

ഒരെന്നാലും ഇല്ല.മോൻ ചെല്ലുന്നു ഞാൻ പറഞ്ഞുപോയി.അമ്മയെ ഓർത്തെങ്കിലും പോയിവാ. തിരിച്ചടികൾ വന്നുതുടങ്ങിയെപ്പിന്നെ മാറ്റമുണ്ട്.കഴിഞ്ഞയാഴ്ച്ച കണ്ടപ്പോഴും ഒത്തിരി കരഞ്ഞു.മനസിലായല്ലോ.അതുമതി ഈ അമ്മക്ക്.

ഇനി ഇതിന്റെ പേരിൽ കണ്ണ് നിറക്കണ്ട.ഞാൻ പൊക്കോളാം.നല്ല വിശപ്പുണ്ട്. കലായെങ്കിൽ വിളമ്പിക്കോളു.

അല്ലേലും എനിക്കറിയാം എന്റെ കുട്ടി സമ്മതിക്കുന്നു.കൈ കഴുകി വാ ഞാൻ വിളമ്പാം.

പിറ്റേന്ന് ഡയാലിസിസ് റൂമിൽ അമ്മായിക്കൊപ്പം ഇരുപ്പാണ്.ഇടക്ക് ചായകുടിക്കാൻ ഇറങ്ങി.അല്ലേലും അമ്മ ഒരു കാര്യം പറഞ്ഞാൽ പറ്റില്ലാന്ന് പറഞ്ഞിട്ടില്ല.അച്ഛൻ മരിച്ചേപ്പിന്നെ വളരെ ബുദ്ധിമുട്ടി ഈ നിലയിലെത്തിക്കാൻ. തിരിച്ചെത്തുമ്പോൾ ഞെട്ടി. അടുത്തുള്ള മറ്റൊരു രോഗിയുടെ കൂടെ "ജാനകി"അടുത്തുതന്നെ ഒരു വൃദ്ധയും ഒരു കുട്ടിയുമുണ്ട്.

അവർക്ക് മുഖം കൊടുക്കാതെ കയ്യിലുള്ള പത്രം നിവർത്തിപിടിച്ചു അമ്മായിയുടെ അടുക്കൽ ഇരുപ്പുറപ്പിച്ചു.അവരുടെ സംസാരം ശ്രദ്ധിക്കുക എന്ന ലക്ഷ്യത്തോടെ കാതുകൾ കൂർപ്പിച്ചു.

മോളെ സിന്ധു,ഇനിയിപ്പൊ എങ്ങനാ ഒരു എത്തും പിടീം കിട്ടണില്ല.

എല്ലാം ശരിയാവും അമ്മേ.ഏട്ടന്റെ കാര്യങ്ങൾ ഞാൻ നോക്കും,എന്ത് തന്നെയായാലും.

സിന്ധു,എന്ത് കണ്ടിട്ടാടി.ഇനി ഇങ്ങനെ എത്രനാൾ മുന്നോട്ട് പോകും.

മിണ്ടാതിരിക്ക് ഏട്ടാ.അതൊക്കെ ഞാൻ നോക്കിക്കോളാം.അത്ര പെട്ടെന്നൊന്നും ഞാൻ ഏട്ടനെ മരണത്തിന് വിട്ടുകൊടുക്കില്ല.

മോളെ പറയാൻ എളുപ്പമാ,അതിന് ചിലവൊക്കെ എത്രയാവുന്നാ. ഇപ്പൊത്തന്നെ ഉള്ളതൊക്കെ പണയത്തില്,ഇനി എന്തെടുത്തിട്ടാ.

അതിലൊക്കെ വലുത് എന്റെ ഏട്ടനല്ലേ.പോണതൊക്കെ പൊയ്ക്കോട്ടേ.ഇപ്പൊ ഒരു ജോലി കിട്ടി അമ്മേ.ഇവിടെ അടുത്തുതന്നെ

💬 Comments

View all comments