0%

Chapter Title : അഭിസാരിക [ആൽബി]

Author : alby Read All Parts 410

ഒരു കമ്പനിയിലാ.എല്ലാം ശരിയാവും എന്ന് എന്റെ മനസ്സ് പറയുന്നുണ്ട്.

ഒരു ജോലികൊണ്ട് മാത്രം എന്താവാനാ സിന്ധു.നിനക്ക് എന്നെ വിട്ട് പൊയ്ക്കൂടേ.

അങ്ങനെ വിട്ടിട്ട് പോവാനാണോ ഏട്ടാ ഞാൻ ഏട്ടന്റെ കൈപിടിച്ചത്. അവസാനം വരെ കൂടെ നിൽക്കാനല്ലേ.പിന്നെ ഈ ജോലി നല്ല ശമ്പളം കിട്ടുന്ന ജോലിയാ ഏട്ടാ.ഓണർ നല്ലയാളാണ്. മീൻ പുറത്തേക്ക് കയറ്റിവിടുന്ന ഏർപ്പാടാ.രാത്രി ജോലി നോക്കിയാ ഇരട്ടി തുകയാണ് ശമ്പളം. പകല് ഏട്ടന്റെ കാര്യങ്ങൾ നോക്കാല്ലോ.എന്ത് ബുദ്ധിമുട്ടി ആയാലും ഏട്ടനെ ഞാൻ നോക്കും.

സിന്ധു........?അയാൾ അവളുടെ കരം പിടിച്ചു.

ഒന്നും പറയണ്ട ഏട്ടാ.ഞാൻ തീരുമാനിച്ചു.എല്ലാം ശരിയാവും എനിക്ക് എന്റെ എന്റെ ഏട്ടനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരണം.നമ്മുടെ മോൾക്ക് അവളുടെ അച്ഛനെ വേണം. നമ്മുടെ മുന്നോട്ടുള്ള ജീവിതം അതിനുവേണ്ടിയല്ലേ.ഏട്ടൻ സന്തോഷമായിരിക്ക്.എനിക്ക് ആ ചിരിക്കുന്ന മുഖം കണ്ടാൽ മാത്രം മതി.അതു മാത്രം മതിയെനിക്ക്. അവൾ അയാളുടെ കൈ തന്റെ മുഖത്തോടു ചേർത്തു.

ഇങ്ങനെയും ചിലർ അതോർത്തമ്പോൾ കണ്ണിൽനിന്നും രണ്ടുതുള്ളി ആ പത്രത്താളിലേക്ക് പതിച്ചു.ആ സ്ത്രീക്ക്,ജാനകിക്ക് മുഖംകൊടുക്കാതിരിക്കാൻ ഞാൻ പാടുപെട്ടു.ഒരുവിധം എങ്ങനെയോ മുഖം കൊടുക്കാതെ പുറത്തേക്ക് നടന്നു.ഒടുവിൽ അമ്മായിയും ആയി വീട്ടിലേക്ക് മടങ്ങുമ്പോൾ രണ്ടു കണ്ണുകൾ ഞങ്ങളെ പിന്തുടർന്നതറിയാതെ ആ കാഴ്ച്ചയിൽ നിന്നും മറഞ്ഞു...

??? ശുഭം??? ആൽബി

💬 Comments

View all comments