Chapter Title : അഭിഷേകിന്റെ കഥ അഥവാ അഭിഷേകം [നകുലൻ]
ഇപ്പൊ നമുക്ക് ആ അഭിലാഷിനെ അങ്ങ് ഫോക്കസ് ചെയ്യാം.. അവൻ പൊറോട്ട തിന്നു തീരുന്നതിനു മുൻപ് ഫ്ലാഷ് ബാക്ക് പറഞ്ഞു തീർക്കാം..
കാണാൻ അതി സുന്ദരിയൊന്നും അല്ലാത്ത ഒരു സാദാ പെൺകുട്ടിയായ ദീപയെ, അതും ഒരു കാലിനു ജന്മനാ അല്പം നീളകുറവ് കാരണം മുടന്തുള്ള ദീപയെ കോളേജിൽ പഠിച്ചിരുന്നപ്പോ തന്നെ വളച്ചെടുത്ത കില്ലാടിയാണ് അഭിലാഷ്.. പാവപ്പെട്ട ഒരു ഓട്ടോ ഡ്രൈവർ ആയ പാപ്പച്ചൻ ചേട്ടന്റെ മകൻ അഭിലാഷിനു സ്വന്തമായി ഉണ്ടായിരുന്നത് ഉണ്ണി മുകുന്ദന്റെ ശരീര സൗന്ദര്യവും മുഖ കാന്തിയും പിന്നെ ആരെയും വശത്താക്കാൻ പറ്റിയ വാചാലതയും മാത്രമായിരുന്നു. നാട്ടിലെ ജന്മി കുടുംബമായ പുത്തൻവീട്ടിൽ ദീപയെ നിന്റെ സൗന്ദര്യമല്ല കല ആണ് എന്നെ ആകർഷിച്ചത് എന്ന ഒറ്റ വാക്കിൽ വീഴിച്ചതു അതിനു ഉദാഹരണം മാത്രമാണ്..
അഭിലാഷിന്റെ സുന്ദര വാക്കുകളിലും സൗന്ദര്യത്തിലും ദീപ മയങ്ങി എങ്കിലും മേരി അവന്റെ ഉദ്ദേശം ശരിക്കു മനസ്സിലാക്കി അവരുടെ ബന്ധത്തിന് എതിരായിരുന്നു. വലിയ കാര്യപ്രാപ്തിയില്ലാത്ത ദീപയുടെ അച്ഛന് ജോസഫ് ചേട്ടനെ ഭരിച്ചു കുടുംബ നാഥൻ റോൾ കൂടി സ്വയം കയ്യേറി നടക്കുന്ന മേരിക്ക് അഭിലാഷിനെ ഒട്ടും ഇഷ്ടം ആയിരുന്നില്ല പക്ഷേ ദീപയുടെ വാശിയുടെ മുൻപിൽ മേരിക്ക് ആദ്യമായി മുട്ട് മടക്കേണ്ടി വന്നു.
ഒറ്റ മകളുടെ വാശിക്ക് മുൻപിൽ കീഴടങ്ങി എങ്കിലും തന്റെ കുറച്ചു വ്യവസ്ഥകൾ മകളെ കൊണ്ട് അംഗീകരിപ്പിച്ചു വിവാഹം നടത്തിക്കിക്കുവാൻ മേരിക്ക് കഴിഞ്ഞു.. കാര്യം ഭർത്താവ് അഭിലാഷ് ആണെങ്കിലും മേരിയോട് ചോദിക്കാതെ ദീപ ഒന്നും ചെയ്തിരുന്നില്ല.. ചെറുപ്പം മുതൽ കണ്ടു വളർന്ന പെൺമേൽക്കോയ്മ ദീപയിലും സ്വാധീനം ചുലുത്തിയിരുന്നു.. അതുകൊണ്ട് തന്നെ വിവാഹം കഴിച്ചാൽ
💬 Comments
View all comments