Chapter Title : അഭിഷേകിന്റെ കഥ അഥവാ അഭിഷേകം [നകുലൻ]
- ആരോടോ വർത്തമാനം പറഞ്ഞു കൊണ്ട് മേരി പെട്ടന്ന് മുറിയിലേക്ക് കടന്നു വന്നു
ഓ അപ്പനെ നോക്കാനാ എന്ന് പറഞ്ഞു വന്നിട്ട് ഇവിടെ കറങ്ങി നടക്കുവല്ലേ അത്യാവശ്യ സമയത്തു വിളിച്ചാൽ ഫോൺ ഓഫ് പിന്നെ ഞാൻ ഒരു ടാക്സി വിളിച്ചു പോരേണ്ടി വന്നു.. - ഓ തള്ള മോളോട് പരാതി പറയുകയാണ് ഇനി ദീപയുടെ വിസ്താരം ഇപ്പൊ തുടങ്ങും സിജിയെ വണ്ടിയിൽ കണ്ട കാര്യം എഴുന്നള്ളിക്കുന്നതിനു മുൻപ് സംസാരം എങ്ങനെ എങ്കിലും അവസാനിപ്പിക്കണം അഭിലാഷ് പെട്ടന്ന് കട്ടിലിൽ നിന്നും എഴുനേറ്റു
അപ്പച്ചന് ഉറങ്ങി മോളെ മരുന്നിന്റെ ക്ഷീണം ഉണ്ടല്ലോ- ദേണ്ടെ ഞാനിവന് ഫോൺ കൊടുക്കാം - ഏതായാലും സിജിയെ കാറിൽ കണ്ട കാര്യം പറയാതെ മേരി അവന്റെ നേരെ ഫോൺ നീട്ടി.. വിസ്താരം തുടങ്ങിയാൽ ദീപ മേരിയുടെ അപ്പുറം ആണെന്ന് അറിയാവുന്ന അഭിലാഷ് ഫോൺ വാങ്ങി മുറിക്കു പുറത്തേക്കു നടന്നു. വിളിച്ചിട്ടു ഫോൺ എടുക്കാത്തതിന്റെയും അപ്പച്ചൻ ഡിസ്ചാർജ് ആയി ടാക്സിയിൽ വരേണ്ടി വന്നതിന്റെയും എല്ലാം കറങ്ങി നടന്നതിന്റെയും എല്ലാം ഡോസ് ദീപ അവനു കൊടുത്തു. സമ്പത്തിനു വേണ്ടി കെട്ടിയാടുന്ന വേഷം ആണല്ലോ എന്നോർത്ത് അഭിലാഷ് എല്ലാം കേട്ട് സമചിത്തത കൈവിടാതെ നിന്നു.. ദീപ എത്ര പ്രകോപനപരമായി സംസാരിച്ചാലും അവൻ പ്രതികരിക്കേണ്ട എന്ന് തീരുമാനിച്ചതാണ് സംസാരം തുടങ്ങിയത് തന്നെ രണ്ടെണ്ണം ഉള്ളിൽ ചെന്നാൽ തന്റെ സംസാര രീതിയിൽ ഉണ്ടാകുന്ന മാറ്റവും തെറിവിളിയും കേട്ടാൽ അവൾക്കു മദ്യപിച്ച കാര്യം അവൾക്കു പെട്ടന്ന് പിടികിട്ടും എന്ന് അവനു നല്ല ബോധ്യം ഉണ്ടായിരുന്നു.. പറയുന്നതെല്ലാം കേൾക്കുന്നതല്ലാതെ തിരിച്ചു പ്രതികരണം ഒന്നും ഇല്ല
💬 Comments
View all comments