0%

Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം 3 [Ramettan]

Author : Ramettan Read All Parts 7.8K

🌹എബി 🌹

ആഗ്രഹങ്ങളുടെ തുടക്കം -3

മധു ജഗ്ഷനിൽ വന്നിട്ട് കുറച്ചു നേരം ആയിരുന്നു. ശശി ചേട്ടന്റെ ചായക്കടയിൽ കേറി ഒരു ചായക്ക് പറഞ്ഞു. മേശപ്പുറത്തു കിടന്ന ദിനപത്രം എടുത്ത് ഫ്രണ്ട് പേജിൽ കൂടികണ്ണോടിച്ചു. ഇന്നെന്താ ശശിച്ചേട്ടാ തിരക്കില്ലേ ആരെയും കാണുന്നില്ലാലോ, മധു ചോദിച്ചു. അല്ലടാ തിരക്ക് കഴിഞ്ഞതാ. മിക്കവാറും എല്ലാരും നേരത്തെ വന്നു പോയി. മധു പത്രത്തിന്റെ തലക്കെട്ടുകൾ വായിച്ചു കൊണ്ടിരുന്നപ്പോൾ ശശിച്ചേട്ടൻ ചായ മധുവിന്റെ മുന്പിലെ മേശയിൽ കൊണ്ട് വെച്ചു..ഇന്നെവിടെയാ മധു പണി. ശശി ചോദിച്ചു.. ടൗണിൽ ബ്ലോക്ക്‌ ഓഫീസിന്റെ അടുത്താണ് ചേട്ടാ.. ബ്ലോക്ക്‌ ഓഫീസ് കഴിഞ്ഞ് ഒരു നൂറ് മീറ്റർ മുൻപോട്ടു ചെന്നു വലത്തോട്ടുള്ള വഴിയേ കേറുമ്പോൾ ഇടതു വശത്തു പുതിയതായി പണി നടന്നോണ്ട് ഇരിക്കുന്ന ആ വലിയ രണ്ടു നില വീടില്ലേ,, അതിലാണ്. മധു പറഞ്ഞു…അത് ആ വലിയ പറമ്പിലെ റസാക്ക് വാങ്ങിയ സ്ഥലം അല്ലെ. ശശി ചോദിച്ചു.. അതെ ചേട്ടാ.. റസാക്കിന്റെ മാമാടെ മോൻ ആ സ്ഥലം വാങ്ങിച്ചു വീട് പണിയുകയാ. റസ്സാക് പറഞ്ഞിട്ടാണ് എനിക്ക് ആ വീടിന്റെ വർക് തന്നത്..നല്ല വർക്ക്‌ ആണ്‌. പ്ലമ്പിങ്ങും വയറിങ്ങും എനിക്കാണ്.. മധു പറഞ്ഞു.

ആഹാ കോളടിച്ചല്ലോ മധു…ഇപ്പോൾ നിനക്ക് നല്ല കുറെ വർക്ക്‌ കിട്ടുന്നുണ്ടല്ലേ.. നമ്മുടെ സന്തോഷിന്റെ ചെറുക്കൻ സ്ഥിരം കൂടെ വന്നേ പിന്നെ നിനക്ക് നല്ലകാലം ആണല്ലോ മധു.. അവൻ നിനക്ക് ഐശ്വര്യം ആണ്‌ കേട്ടോ….കുറച്ചു നാൾ വർക്ക്‌ ഒന്നും കിട്ടാതെ ഇരിക്കുവല്ലാരുന്നോ.. ഇപ്പോൾ രണ്ടോ മൂന്നോ സൈറ്റിൽ വർക്ക്‌ ആയി അല്ലെ മധു…ശശി ചോദിച്ചു…ശെരിയാ ശശിച്ചേട്ടാ.. എബി സ്ഥിരം

💬 Comments

View all comments