Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം 4 [Ramettan]
എന്ന രീതിയിൽ ആനി ഒന്ന് ചിരിച്ചു അവനും നാണിച്ചു തിരിച്ചു ചിരിച്ചു കാണിച്ചു. അമ്മയും മകനും ഒരു ചിരിയിലൂടെ രഹസ്യം കൈമാറി.
അപ്പോളേക്കും ബീനയും ബിനിയും ഡ്രസ്സ് മാറി വന്നു. ബീന ഒരു സ്കെർട്ടും ടി ഷർട്ടും ആണ് ഇട്ടിരുന്നത്. ബിനി ഒരു ട്രാക്ക് പാന്റും ടി ഷർട്ടും..
രണ്ടു പേരും വന്നു എബിയുടെ ഇടതും വലത്തും ആയിട്ടിരുന്നു. ആനി നാലു പേർക്കും ചായ എടുത്തു വെച്ചു. പഴം പൊരി ഉണ്ടാക്കിയത് ഒരു പ്ലേറ്റിൽ കൊണ്ട് വന്നു വച്ചു..
പിന്നെ എല്ലാവരും കൂടി പല കാര്യങ്ങൾ ചർച്ച ചെയ്തു.കടങ്ങൾ ഓക്കെ ഏകദേശം തീരാറായി…കട ഒന്നുകൂടി ഒന്ന് വലുതാക്കണം.. Readymade ഐറ്റംസ് കുറച്ചു കൂടു കൊണ്ടുവന്നു വെക്കണം. എന്നൊക്കെ ചായകുടിക്കുന്നതിനു ഇടയിൽ സംസാരിച്ചു
എബി : അമ്മേ മധുവേട്ടൻ ഇപ്പോൾ എല്ലാ കാര്യങ്ങളും എന്നെ ആണ് ഏൽപ്പിക്കുന്നത്.. കൂടുതൽ ഉത്തരവാദിത്വങ്ങൾ എന്നെ ഏൽപ്പിക്കുവാണ്..
ആനി : അതിനെന്താടാ മോനൂസേ.. മോൻ അത് ചെയ്യണം.. എന്റെ കുട്ടൻ അതിനുള്ള ആളായി എന്ന് മധുവിനു മനസ്സിലായിക്കാണും..
ബീന : അതെ അമ്മേ…ഇപ്പോൾ കുട്ടൂസ് വലിയ ആളായില്ലേ.. ഇനി മധുവേട്ടൻ പറയുന്നപോലെ ചെയ്യൂ..
ബിനി : നമ്മുടെ കുട്ടൂസ് ആരാ.. മിടുക്കൻ അല്ലെ.. അവന് കാര്യങ്ങൾ നോക്കി ചെയ്യാൻ അറിയാം.. ആരും പറഞ്ഞു കൊടുക്കേണ്ട.. അല്ലേടാ പോന്നൂസേ..
അവൾ ചിരിച്ചു കൊണ്ട് അവന്റെ തലയിൽ തലോടി…തന്റെ ചേച്ചിമാരും അമ്മയും എന്തുമാത്രം വിശ്വാസം ആണ് തന്നെ കുറിച്ച് എന്ന് അവന് മനസ്സിലായി..
തന്റെ ലോകം ഇവരാണ്.. അവർക്കു സന്തോഷം നൽകുന്ന എന്ത് കാര്യവും താൻ
💬 Comments
View all comments