Chapter Title : അബ്രഹാമിന്റെ സന്തതി 3 [സാദിഖ് അലി]
പിന്നെയവളെ ഉപേക്ഷിച്ചിട്ടെന്ത് കാര്യം.."
"അത്... അത്.. പിന്നെ.. അവളും ഉമ്മയുമായി ചേരില്ലെടാ.. അതുമുണ്ട് കാരണം.."
"അതുകൊണ്ട്.. നീ ആ പെണ്ണിനെയങ്ങ് ഉപേക്ഷിച്ചു.. അല്ലെ.. "..
'ത്ഫു...".. ആണും പെണ്ണും കെട്ട നാറി..
" പോയി ചാകെടാാ.. മൈരെ.."..
"താലിക്കെട്ടിയ പെണ്ണിനെ മര്യാതക്ക് പൊറുപ്പിക്കാൻ കഴിയാത്ത നീയൊക്കെ പിന്നെന്തിനാടാ നായെ.. കെട്ടിയത്!!?"
"ആണുങ്ങൾടെ വില കളയാൻ..
" ആ പെണ്ണിപ്പൊ എവിടെയാണെന്ന് നീ അന്വോഷിച്ചൊ.."??
'പറയെടാാ അന്ന്വോഷിച്ചോന്ന്.."..
"ഇല്ല.."
"ഇല്ല്യാാ...".. 'പരമനാറി.."
"വെച്ചിട്ട് പോടാാ.."
ദേഷ്യവും സങ്കടവും എല്ലാം കൂടി ഒരുമിച്ച് വന്നു എനിക്ക്..
ഒരു നിമിഷം അവളെ കാണാതിരുന്നപ്പൊ എന്റെ മനസിനു ഇത്ര ബുദ്ധിമുട്ടനുഭവിക്കണമെങ്കിൽ...., ഇത്ര വിഷമിക്കാൻ.. അവളെന്റെ ആരാ!??..
ഞാൻ ഓർത്തു..
ഞാൻ വണ്ടി സൈഡാക്കി..
വണ്ടിയിൽ നിന്നിറങ്ങി.. കുറച്ച് മാറി.. തോട് ഉണ്ടായിരുന്നു.. അവിടെ പോയി ഇരുന്നു.. ഒരു സിഗരറ്റ് കത്തിച്ചു..
എന്റെ മനസിലേക്ക് ആ ചോദ്യം ആവർത്തിച്ചാവർത്തിച്ച് വരാൻ തുടങ്ങി..
"അവളെന്റെ ആരാ"
"ഭാര്യയാണൊ?.. അല്ല..
പെങ്ങളാണൊ..? അല്ല..
ഉമ്മയാണൊ..? അല്ല..
അറ്റ്ലിസ്റ്റ് ഒരു അയൽവാസിയെങ്കിലുമാണൊ അല്ല...
" പിന്നെയെനിക്കാരാ അവൾ.."..
ആരുമല്ല.. പക്ഷെ, ഞാനവളെ സ്നേഹിക്കുന്നു.. അവളെ കാണാതെയും വിശേഷമറിയാതെയും എനിക്ക് ഇരിക്കാനും നിക്കാനും പറ്റാത്ത അവസ്തയിലേക്ക് ഞാനെത്തിയിരിക്കുന്നു..
ഞാനത് സ്വയം മനസിലാക്കുന്നു..
അതെ_ ഞാനവളെ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു..
"എങ്ങെനെയും അവളെ കണ്ടെത്തണം.. പക്ഷെ എങ്ങെനെ"? ഞാൻ ആലോചിച്ചുകൊണ്ട് വണ്ടിയെടുത്തു..
ഞാൻ അവിടെ നേരെ പോയത് , അവൾ താമസിച്ചിരുന്ന ആ വീട്ടിലേക്കാണു.
അവിടെ അടുത്ത വീടുകളിലും കാണുന്ന നാട്ടുകാരോടുമെല്ലാം അവരെ കുറിച്ചന്വോഷിച്ചു.. നേരം കടന്നുപോയി..
ഉച്ചക്കെത്താമെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ
💬 Comments
View all comments