Chapter Title : അബ്രഹാമിന്റെ സന്തതി 3 [സാദിഖ് അലി]
എന്നെ മൂന്ന് മണി കഴിഞ്ഞിട്ടും കാണാതായപ്പൊ സഫ്നയുടെ വിളി..
"ഇക്കാക്ക.."
എവെടെ.."
"ഞാൻ കുറച്ച് തിരക്കിലാടി.. വൈകീട്ടെത്താം.."
"ഭക്ഷണം കഴിച്ചൊഇക്കാാക്ക"..
അവൾ ചോദിച്ചപ്പോഴാണു ഞാൻ അതുപോലും ഓർത്തത്.. ഭക്ഷണം പോലും ഞാൻ മറന്നിരിക്കുന്നു.. എന്ന സത്യം ഞാൻ മനസിലാക്കിയത്.
" ആ കഴിച്ചു.."
എന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ടാക്കി..
അവിടെ മൊത്തം അന്വോഷിച്ചിട്ടും കൃത്യമായ ഒരറിവും അവരെ കുറിച്ച് ലഭിച്ചില്ല..
അങ്ങനെ.. അവിടെ തൊട്ടടുത്തുള്ള ഒരു ചായക്കടയിൽ ചെന്ന് ഒരു ചായ പറഞ്ഞു..
ചായയും വാങ്ങി പുറത്തിറങ്ങി ഒരു സിഗരറ്റും കത്തിച്ച് നിൽക്കുമ്പോൾ..
ഒരു ഇന്നോവ കാറിൽ കുറച്ച് പേർ വന്നിറങ്ങി.. അന്ന് കണ്ട ആ വെള്ള വസ്ത്രധാരിയും ഉണ്ട്..
അവർ ചായകടയിൽ ഉള്ളിൽ കയറി ഇരുന്ന് ചായ പറഞ്ഞു..
അപ്പോൾ..
ചായകടക്കാരൻ..: ആ മെമ്പറെ, നമ്മടെ മേപ്പാടം കനാൽ സൈഡിലെ താമസക്കാരെവിടെക്കാ മാറിപ്പോയത്.. മെമ്പർക്ക് വല്ലതുമറിയൊ??"
"ആ സാറ് അവരെ അന്വോഷിച്ചു വന്നതാാ"
ആ വെള്ള വസ്ത്രധാരി ഒരു പഞ്ചായത്ത് മെമ്പറാണെന്ന് എനിക്ക് മനസിലായി..
"ആ.. അങ്ങനെ ഒരുപാട് പേർ അന്വോഷിച്ചുവരുന്നുണ്ട്.. ചേട്ടാ.. അതിനും മാത്രം എന്താണൊ ആ അമ്മക്കും മോൾക്കുമുള്ളത്..." ഇത് പറഞ്ഞ് അയാളും കൂടെയുള്ളവരും ചിരിച്ചു..
പല്ല് കടിച്ചമർത്തി.. ഞാൻ നിന്നു..
ഞാൻ തിരിച്കയറി ചായഗ്ലാസ് കൊടുത്ത് പൈസയും കൊടുത്ത് ഇറങ്ങി.."
ഇറങ്ങാൻ നേരം അയാളെന്നെ വിളിച്ചു..
ഞാൻ നിന്നു..
അയ്യാളെന്നോട്..
"ടാ കൊച്ചനെ.. നീ അവരുടെ വിഷയത്തിലൊന്നും ഇടപെടണ്ടാ..."
"നിന്റെ പയേ... തൃശ്ശൂരല്ലയിത്.. ഇത് സ്ഥലം വേറെയാാ"..
" ഉം.". ഞാനൊന്ന് ഇരുത്തി മൂളിക്കൊണ്ട് വണ്ടിയുടെ അടുത്തേക്ക് നടന്നു..
അയ്യാൾക്ക്
💬 Comments
View all comments