Chapter Title : അബ്രഹാമിന്റെ സന്തതി 3 [സാദിഖ് അലി]
വിടാൻ ഉദ്ധേശമില്ലായിരുന്നു..
"നീ ഇനി അവരെ അന്വോഷിക്കണ്ടടാാ.. അവരിങ്ങനെ ഓടികൊണ്ടിരിക്കും.. മരണം വരെ.."
ഞാൻ നിന്നു.. "അപ്പൊ ഇവർക്ക് ധാരണയുണ്ടാകാം അവരെവിടെയുണ്ടെന്ന്.. അല്ലെ!" ഞാൻ മനസിലോർത്തു..
പേഴ്സും മൊബൈലും ഞാൻ വണ്ടിക്കുള്ളിൽ വെച്ചു..
തിരിഞ്ഞ് മുണ്ട് മടക്കി കുത്തി.. മീശയൊന്ന് നൈസായിട്ട് പിരിച്ച് അയാളുടെ അടുത്തേക്ക്..
"അപ്പൊ താൻ അവരെ എവിടേയും നിക്കാൻ അനുവദിക്കില്ല അല്ലെ!??" ഞാൻ ചോദിച്ചു..
"അതെ"..
പറഞ്ഞു തീരുമുമ്പ്.. കാലുയർത്തി ഇടനെഞ്ചിനു താഴെയായ് ഞാൻ ചവിട്ടി..
അയാൾ പുന്നിലുണ്ടായിരുന്ന കടയുടെ മറ തകർത്ത് ചായ കെറ്റലിലേക്ക് വീണു.. അപ്പോഴെക്കും അയാൾടെ കൂടെയുണ്ടായിരുന്ന മൂന്ന് പേർ എണീറ്റ് വന്നു.. ആദ്യം വന്നവനെ ഞാൻ ഷർട്ടിൽ പിടിച്ച് വലിച്ചെടിഞ്ഞു.. രണ്ടാമത് വന്നവനെ ചവിട്ടി വീഴ്ത്തി.. മൂന്നാമനെ.. മുഷ്ട്ടി ചുരുട്ടി മുഖത്തിടിച്ചു..
മൂന്നാളും വീണു..
ഞാനാദ്യം വലിച്ച് താഴെയിട്ടവൻ എണീറ്റ് വന്ന് എന്നെ വട്ടം പിടിച്ചു.. മറ്റൊരുത്തൻ മുമ്പിൽ നിന്ന് വരുന്നത് കണ്ട് ഞാനവന്റെ നെഞ്ചിനു താഴെ ശക്തിയായ് ചവിട്ടി.. (നെഞ്ചിനു താഴെ ഒരു മർമ്മമുണ്ട് കെട്ടൊ. അവിടെ നന്നായിട്ടൊരു പ്രഹരം കിട്ടിയാൽ ഏത് വലിയവനും വീഴും) വട്ടം പിടിച്ചവന്റെ വലതുകൈ പിടിച്ച് തിരിച്ച് അവനെ കുനിച്ചു അവന്റെ കഴുത്തിൽ ചവിട്ടിവീഴ്ത്തി.. ചെന്നിട്ട് അവന്റെയും നെഞ്ചിനു താഴെയുള്ള മർമ്മത്തിൽ ആഞ്ഞു ചവിട്ടി(അറിയാവുന്നവർ ചെയ്താൽ പിന്നെയെണീക്കില്ല) .
അങ്ങനെ കിട്ടിയ രണ്ടാളും പിന്നെയെണീറ്റില്ല.. മറ്റൊരാൾ ഓടി..
ഒറ്റ ചവിട്ടിൽ
കടയും പൊളിച്ച് ഉള്ളിലേക്ക് വീണ ആ വെള്ള വസ്ത്ര ധാരിയുടെ അടുത്തേക്ക് ചെന്ന് ഞാൻ ചോദിച്ചു..
" ഇനി പറഞ്ഞൂടെ.. അവരെവിടെയുണ്ടെന്ന്"?.
"ഹാാ.. പറ..
എന്ന് പറഞ്ഞ് ഞാനയാളെ
💬 Comments
View all comments