Chapter Title : അബ്രഹാമിന്റെ സന്തതി 3 [സാദിഖ് അലി]
ഷർട്ടിൽ കുത്തിപിടിച്ച് എഴുന്നേൽപ്പിച്ച് പുറത്തേക്ക് കൊണ്ടുവന്നു..
" പറ ചേട്ടാ പോയിട്ട് പണിയുള്ള്താ!..
"പറയടാ പന്ന.". ഞനൊന്ന് കൈയ്യോങ്ങി..
" പറയാം പറയാാ.
"എന്നാ പറ..
അവർ കൊയമ്പത്തൂരു അവരുടെ ഏതൊരു ബദ്ധുവിന്റെ കൂടെ പോയി..
" ഈ വീടിനു എന്ത് പറ്റിയതാ"..
"അത് ബാങ്ക് ജ്ബ്തി ചെയ്തതാ"..
" ഇനിയെന്ത് ചെയ്യാം.."
"അവർ കൊടുക്കാനുള്ള കാശു കൊടുത്ത് സെറ്റിൽ ചെയ്യണം"..
" കാശുകൊടുത്താ തീരുമൊ"..?
"തീരും"..
" എന്നാ ഞാൻ തീർത്തോളാം.. നീയൊ നിന്റെ ആളുകളൊ അതിൽ ഇടങ്കോലിട്ടാൽ.."
"ഇല്ല..."
"ഇനിയവരെ ശല്ല്യം ചെയ്യൊ"..
" ഇല്ല.."
"നിന്റെ മുകളിൽ ഒരുപാട്പേർ ഉണ്ടെന്നെനിക്കറിയാം.."
"അവരോടൊന്ന് പറഞ്ഞേക്ക്.. സാദിഖ് അലി ഇബ്രാഹിമിനു..
" ആകാശത്തിനു ചുവട്ടിലെ ഏത് മണ്ണും ഒരു പോലെയാണെന്ന്.."
"മനസിലായോടാ..
എന്ന് പറഞ്ഞ് മുഖമടച്ച് രശീത് അപ്പോതന്നെ കൊടുത്ത് ഞാൻ വണ്ടിയെടുത്ത് പോന്നു..
ഇനി കൊയമ്പത്തൂർക്ക്..
അപ്പോഴെക്കും നേരം വൈകീയിരുന്നു.. ഞാൻ സഫ്നയെ വിളിച്ച് ഉണ്ടായ കാര്യങ്ങളെല്ലാം പറഞ്ഞു..
ഞാനിപ്പൊ അങ്ങോട്ട് പോവുകയാണെന്നും.. നാളെയെ വരൂ എന്നും പറഞ്ഞ് ഫോൺ വെച്ചു..
നേരെ കോയമ്പതൂർക്ക്.. അതിനിടയിൽ ജോർജ്ജിനെ വിളിച്ച് , നാദിയാടെ കോയമ്പത്തൂർ ബദ്ധുവിന്റെ ഡീറ്റൈൽസ് ഞാൻ ഒപ്പിച്ചിരുന്നു..
അങ്ങനെ രാത്രി എട്ട് മണിയോടെ ഞാൻ കോയമ്പത്തൂരെത്തി.. ബദ്ധുവിന്റെ അഡ്രെസ്സ് തപ്പി പിടിച്ച് ഒരു കണക്കിനു ഞാൻ അവരുടെ വീടിനു മുമ്പിലെത്തി.. അതൊരു ലൈൻ മുറി പോലെ തോന്നിക്കുന്ന, ഒരു ബിൽഡിങ്ങിൽ നാലും അഞ്ചും കുടുമ്പം താമസിക്കുന്ന ഒരു സ്ഥലമായിരുന്നു.
താഴെത്തെ വീട്ടുകാരോട് ഞാൻ അഡ്രെസ്സ് കാണിച്ചുകൊടുത്ത് ചോദിച്ചു.. മുകളിലാണെന്ന് തമിഴിൽ പറഞ്ഞു അവർ..
💬 Comments
View all comments