Chapter Title : അബ്രഹാമിന്റെ സന്തതി 5 [സാദിഖ് അലി]
കണ്ട് എന്റെ ചങ്കും പൊട്ടിയിരുന്നു..
"ഉമ്മാ ഇത് കഴിക്ക്.." ഞാൻ വാങ്ങിയ ഭക്ഷണം ഉമ്മാക്ക് നേരെ നീട്ടി.. വാങ്ങാൻ കൂട്ടാക്കിയില്ലെങ്കിലും ഞാൻ നിർബദ്ധിപ്പിച്ച് അതെല്ലാം കഴിപ്പിച്ചു..
വാങ്ങിയ ഡ്രെസ്സും അവിടെയിരുന്ന് തന്നെ ഇടീപ്പിച്ചു..
സമയം ഏഴ് കഴിഞ്ഞു.. ഞാൻ വീട്ടിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചു..
നാദിയ വന്ന് ഫോണെടുത്തു.
"നാദിയ "!..
കരച്ചിലും പിഴിചിലുമായി നാദിയ എന്നോട്..
" എന്തായിക്കാ.. ഉമ്മാനെ കണ്ടൊ.."?
"ഉം.." ഞാനൊന്ന് മൂളി..
"എവിടെ"?..
" നീ പേടിക്കേണ്ടാ.. ഞങ്ങൾ കുറച്ച് കഴിഞ്ഞ് അങ്ങോട്ടെത്തും.. ഉമ്മ എന്നോടൊപ്പമുണ്ട് ഇപ്പൊ!..
"നിക്ക് ഉമ്മാടൊന്ന് സംസാരിക്കണം "..
അവളത് മുഴുവിക്കുന്നതിനു മുമ്പ് ഞാൻ ഫോൺ വെച്ചു..
ഈ അവസ്ഥയിൽ സംസാരിക്കേണ്ടന്ന് തോന്നി..
" ഉമ്മാ .."
"ഉം."
"എങ്ങെനെയുണ്ട് ഇപ്പൊ"?..
ക്ഷീണം മാറിയൊ?'
" എന്തായാലും സഭവിക്കാനുള്ളൊതെക്കെ സംഭവിച്ചു.."
"ഇനിയത് മറക്കാം നമുക്ക്.." "നാദിയ ഇതൊന്നുമറിയണ്ട.. അവൾക്കത് താങ്ങാൻ പറ്റില്ല.."!!
ഞാനിതൊക്കെ പറയുമ്പോഴും ഉമ്മാടെ കണ്ണിൽ നിന്ന് ഒഴുകുവാർന്നു..
ഞാൻ തുടർന്നു..
" മുഖത്തെ പാടുകളും മറ്റും , ഒന്ന് വീണതാണെന്ന് പറഞ്ഞാമതി.. ഞാൻ പറഞ്ഞോളാം.. അത് വേണ്ടവിധത്തിൽ.."
"നേരം വൈകണ്ട പോയാലൊ"!..
" ഉം.." ഒരു മൂളൽ മാത്രം.
"ആ കണ്ണൊക്കെ തുടക്ക്.."!!
ഞാൻ വണ്ടിയെടുത്തു..
തിരികെ പോന്നു..
വീട്ടിലെത്തി..
കണ്ടപാടെ നാദിയ കരഞ്ഞുകൊണ്ട് ഉമ്മാനെ കെട്ടിപിടിച്ചു..
" ഉമ്മാ എന്തുപറ്റിയുമ്മാ.."
"ഹെയ്.. ഒന്നൂല്ല്യാടി.. ഉമ്മയൊന്ന് വീണു.. ചെളിയിൽ വീണതുകൊണ്ട് ഡ്രെസ്സൊക്കെ മാറ്റേണ്ടി വന്നു.. അപ്പൊ പള്ളിക്കടുത്തുള്ള ഒരു വീട്ടിൽ കയറി മാറി.. അവിടെ യുണ്ടായിരുന്നു.. ഞാൻ ചെല്ലുമ്പൊ.. പിന്നെ കാലിനൊരു വേദന പറഞ്ഞിരുന്നു..
💬 Comments
View all comments