Chapter Title : അബ്രഹാമിന്റെ സന്തതി 5 [സാദിഖ് അലി]
" ടാ തൃശ്ശൂരുള്ള ആ മൂന്ന് സ്തലങ്ങളിലും നീയൊന്ന് ആരെങ്കിലും വിട്ടൊന്ന് അന്വോഷിപ്പിക്ക് അവിടെയാണെങ്കിൽ നീ അങ്ങോട്ട് വായൊ ഞാനും വരാം..."
"ഓകെടാാ.."
അത് പറഞ്ഞ് ഞാൻ ഇവിടെ അടുത്തുള്ള ഹാജ്യാരുടെ, അടഞ്ഞുകിടക്കുന്ന ഓട്ട് കമ്പനിയിലേക്ക് പുറപെട്ടു..
അടഞ്ഞു കിടക്കുന്ന കാരണം അവിടെ മൊത്തം കാട് കേറി കിടക്കായിരുന്നു..
ഞാൻ പുറത്ത് വണ്ടി നിർത്തി അകത്തേക്ക് കടന്നു.. പൊളിഞ്ഞു കിടക്കുന്ന ഗേറ്റ്.., മൊത്തൊ മാറാലയും ചപ്പ്ചവറുകളും , പൊളിഞ്ഞു വീഴാറായ ഒരു ഓടിട്ട വലിയ ഗോഡൗൺ.
പുറത്തൊക്കെ ഒന്ന് നോക്കി മെല്ലെ ഉള്ളിലേക്ക് കടന്നു.. ഒരു പാട് നീളവും വീതിയും ഉള്ള നാലു നിരയായി.. ഓട് മേഞ്ഞ നാലു ബിൽഡിങ്ങ്..
ഓരൊന്നിന്റേയും ഉള്ളിൽ ഞാൻ കടന്നു നോക്കി..
നാലിലും ഞാൻ കയറി നോക്കി.. അവിടെയൊന്നും കാണാതെ ഞാൻ പുറത്തിറങ്ങി വണ്ടിയുടെ അടുത്തേക്ക് നീങ്ങി..
പെട്ടന്ന് മൂന്നാമത്തെ ബിൽഡിങ്ങിനുള്ളിൽ എന്തൊ തട്ടി മറിഞ്ഞു വീഴുന്ന ശബ്ദം.. കേട്ട് ഞാൻ തിരിച്ച് വീണ്ടും അതിനുള്ളിലേക്ക് നടന്നു..
ഉള്ളിലേക്ക് കടക്കും തോറും ചെറിയ ഇരുട്ട്..
ചെറിയ വെളിച്ചത്തിൽ ഞാൻ കണ്ടു..
അവിടെയൊരു റൂം പോലെത്തെ ഒരു അറയുണ്ട്.. അവിടെ വെളിച്ചവും..
ഞാനങ്ങോട്ട് ചെന്നു.. അവിടെയുള്ള റൂമിലേക്ക് കടക്കാൻ ശ്രമിക്കവേ ഞാനറിഞ്ഞു.. പിന്നിൽ നിന്ന് വരുന്ന അക്രമത്തെ, ഞാൻ തിരിഞ്ഞ് ഒഴിഞ്ഞു മാറി.. വടിവാൾ എന്റെ ഷോൾഡറിൽ ചെറുതായൊന്ന് ഉരഞ്ഞുകൊണ്ട് കടന്നുപോയി..
അപ്പോഴെക്കും പിന്നിൽ നിന്നൊരു ശക്തമായ ചവിട്ടിൽ ഞാൻ തെറിച്ചു വീണു.. പത്തടി മുന്നോട്ട് തെറിച്ചുവീണ ഞാൻ പതിയെ എണീറ്റു... കൈയ്യൊന്ന് തൊട്ട് നോക്കി വല്ല്യ കുഴപ്പല്ല്യ.. ഷർട്ട് കീറിയിട്ടുണ്ട്..
"ആ.. അടിപൊളി.. എത്ര ആളുണ്ട്.. എല്ലാരോടും വരാൻ പറ..".. ഞാൻ പിന്നിലേക്ക് നടന്നു... അവിടെ കണ്ട സ്വിച്ച് ഓൺ ചെയ്തു.. അവിടെയാകെ വെളിച്ചം പരന്നു.. ഞാൻ പിന്നേയും പിന്നിലേക്ക് നടന്നു.. അവർ എന്റെയടുത്തേക്കും.. ഞാൻ നടന്ന് ചെന്ന് ഞാനാ ഗോഡൗണിന്റെ ഷട്ടർ വലിച്ച് താഴെക്കിട്ടു..
വടിവാളുകളും കമ്പി വടിയും ഒക്കെയായി.. എല്ലാരുടെ കയ്യിലും ആയുധങ്ങൾ.. മൊത്തം ഏഴുപേർ..
ഞാനവിടെ കിടന്ന , പഴയ ഒരു മെഷീന്റെ ഇരുമ്പ് കോൽ എടുത്തു.. നല്ല
💬 Comments
View all comments