Chapter Title : അബ്രഹാമിന്റെ സന്തതി 7 [സാദിഖ് അലി] [Climax]
കാലോങ്ങിയ കോശിയെ തടഞ്ഞുകൊണ്ട്.. മുസാഫിർ..
"മതിയെടാ കൊല്ലണ്ട.. പിച്ചിചീന്തി നശിപ്പിക്കപെട്ട് കെട്ടിത്തൂക്കപെട്ട അവന്റെ പ്രിയതമയുടെ മുഖം അവൻ കാണണം.. അതാണു ഇവനുള്ള ശിക്ഷ.."
പാതിമറഞ്ഞ ബോധത്തിൽ ഞാനത് കേട്ടു.. ഞാൻ അവിടെ മലർന്ന് കിടന്നു.. മുക്കിൽ നിന്നും വായിൽ നിന്നും രക്തം ഒലിക്കുന്നു. തലയിൽ പൊട്ടലുമുണ്ട്. നെറ്റിയിലെ മുറിവിൽ നിന്ന് ഒലിച്ചിറങ്ങിയ രക്തം എന്റെ മുഖത്താകെ പടർന്ന് ഒരു ഭീകര മുഖമായി മാറിയിരുന്നു.
എന്റെ ബോധം പൂർണ്ണമായി നഷ്ട്ടപെടുന്നത് ഞാനറിഞ്ഞു..
പെട്ടന്ന് ഇരുണ്ടുകൂടിയ ആകാശം പൊട്ടിപിളർക്കെ ഇടിവാൾ താഴെക്കിറങ്ങി കൂടെ ഇടിയും.. വൈകാതെ മഴയും. മഴത്തുള്ളികൾ എന്റെ മുഖത്ത് വീണുകവിളുകളിലൂടെ ഒഴുകി ഭൂമിയിൽ പതിച്ചു.. അതിന്റെ അടുത്ത നിമിഷം എന്റെ കണ്ണുകൾ മലർക്കെ തുറന്നു.. ഞാൻ സ്വബോധം വീണ്ടെടുത്തു.. ഞാൻ പതിയെ കമഴ്ന്നു കിടന്ന് ബംഗ്ലാവിന്റെ ഉമ്മറത്ത് ഇരിക്കുന്ന മുസാഫിർ നെ നോക്കി.. പിന്നെ തിരിഞ്ഞ് എന്റെ തൊട്ട് അഞ്ച് മീറ്റർ അപ്പുറത്ത് മഴയത്ത് തന്നെ നിന്നിരുന്ന മുസാഫിർന്റെ ഗുണ്ടകളെ നോക്കി.. ഞാൻ പതിയെ എണീറ്റു.. നിന്നു.. .. അത് കണ്ട് മുസാഫിർ..
"എന്നാ വിട്ടൊ... "
ഞാൻ തിരിഞ്ഞ് പതിയെ മുടന്തി മുടന്തി നടന്നു.. ആ വലിയ ഗേറ്റിനു കുറച്ച് മുമ്പ് നിൽക്കുന്ന ഒരുത്തന്റെ കയ്യിലെ വടിവാളിലേക്ക് എന്റെ കണ്ണ് നീണ്ടു.. അയാൾക്കരികിൽ എത്തിയതും മുഷ്ട്ടി ചുരുട്ടി നെഞ്ചിനു താഴെ ശക്തിയായി ഇടിച്ചു അയാൾ ഒന്ന് കുനിഞ്ഞ് മുട്ടുകുത്തി നിലത്തിരുന്നു.. മൂക്കുകുത്തി നിലത്ത് വീണു.. കൈയ്യിലെ വടിവാൾ ഞാൻ കയ്യിലെടുത്തു.. അതുകണ്ട മാത്രയിൽ മുസാഫിറും കോശിയും എഴുന്നേറ്റു...
"കൊല്ലടാാ അവനെ.." മുസാഫിർ അലറി... "
ഇട്ടിവെട്ടി
💬 Comments
View all comments